വേദങ്ങളും ശ്രീമദ് ഭാഗവതവും ഒരേ ഉപമാനംകൊണ്ടാണ് ബദ്ധാത്മാവിനെ വര്‍ണിക്കുന്നത്. വൃക്ഷംപോലുള്ള മനുഷ്യശരീരത്തില്‍ സമാനരായ രണ്ടു പക്ഷികള്‍ വസിക്കുന്നു. പരമാത്മാവും ജീവാത്മാവും. ജീവാത്മാവ് ഭൗതികാസ്തിസ്വത്തിന്റെ ഫലങ്ങള്‍ ആസ്വദിക്കുമ്പോള്‍ മറ്റേത് അതിന്റെ അതീന്ദ്രിയശക്തികൊണ്ട് എല്ലാറ്റിലും നിന്നു വിട്ടുനില്‍ക്കുന്നു. ജീവാത്മാവ് പരമാത്മാവിനു കീഴടങ്ങി ഭഗവാന്‍ നല്‍കുന്ന ഫലങ്ങള്‍ ആസ്വദിക്കുകയാണു വേണ്ടത്.
തന്റെ ബാഹ്യശക്തിയായ മഹാമായ അഥവാ കാളി ആന്തരികശക്തി അഥവാ ആധ്യാത്മികശക്തിയുടെ രൂപത്തില്‍ തന്നെ സേവിക്കുന്നു എന്ന് ഭഗവാന്‍ പറയുന്നു. താനാണ് കര്‍ത്താവ് എന്ന് ചിന്തിക്കാന്‍ അയാളെ പ്രേരിപ്പിക്കുന്ന അഹങ്കാരത്തിന്റെ ഇടപെടല്‍ കൂടാതെ, ഈ അധ്യാത്മികശക്തി തന്നെ സ്വാധീനിക്കാന്‍ ജീവന്‍ അനുവദിച്ചുകൊടുക്കണം. ഇപ്രകാരം ഭഗവാനെ ശരണം പ്രാപിക്കലാണ് ഭക്തിയുതസേവനത്തിന്റെ സമുന്നത ഘട്ടത്തിലെത്താനുള്ള നിര്‍ദ്ദിഷ്ഠമാര്‍ഗം.
















