Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുംബൈ സിറ്റിക്ക് തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2014, 09:37 pm IST
inSports

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മുംബൈ സിറ്റി എഫ്‌സിക്ക് തോല്‍വി. ഇന്നലെ നടന്ന കളിയില്‍ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡാണ് മുംബൈ സിറ്റി എഫ്‌സിയെ എവേ പോരാട്ടത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയത്. 58-ാം മിനിറ്റില്‍ കോണ്ട്‌വാനി മോംഗയും ഇഞ്ചുറി സമയത്ത് ഗ്വില്ലെര്‍മോ ബടാറ്റയുമാണ് ഗോളുകള്‍ നേടിയത്. അവസാന പതിനഞ്ച് മിനിറ്റ് ഒമ്പതുപേരായി കളിക്കേണ്ടിവന്നതും മുംബൈക്ക് തിരിച്ചടിയായി.

ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോടും മുംബൈ സിറ്റി എഫ്‌സി പരാജയപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ പൂനെ സിറ്റിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ശക്തമായ തിരിച്ചുവരവ് മുംബൈ നടത്തിയിരുന്നു. നാല് മത്സരം കളിച്ച നോര്‍ത്ത്-ഈസ്റ്റിന്റെ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയ നോര്‍ത്ത്-ഈസ്റ്റ് രണ്ടാം മത്സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് പരാജയപ്പെട്ടപ്പോള്‍ മൂന്നാം അങ്കത്തില്‍ എഫ്‌സി ഗോവയുമായി സമനില പാലിക്കുകയും ചെയ്തു.

എന്നാല്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ പൂനെക്കെതിരെ നടത്തിയ പോരാട്ടവീര്യം പുറത്തെടുക്കാന്‍ കഴിയാതിരുന്നതാണ് സ്വന്തം മണ്ണില്‍ അവര്‍ക്ക് തിരിച്ചടിയായത്.

തുല്യശക്തികളുടെ പോരാട്ടമായിരുന്നെങ്കിലും ആദ്യ അവസരം ലഭിച്ചത് മുംബൈ സിറ്റി എഫ്‌സിക്കായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്ക് വീരന്‍ ആന്ദ്രെ മോറിറ്റ്‌സ് ഇടംകാലുകൊണ്ട് ഷോട്ട് പായിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. പിന്നീട് 14-ാം മിനിറ്റില്‍ മുംബൈയുടെ നദോംഗ് ബൂട്ടിയയും ഒരു അവസരം പാഴാക്കി. നാല് മിനിറ്റിനുശേഷം അവസരം ലഭിച്ചത് നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡിനായിരുന്നെങ്കിലും ഫിലിപ്പെ കാസ്‌ട്രോയ്‌ക്കും ലക്ഷ്യം തെറ്റി. തുടര്‍ന്നും ഇരുടീമുകളും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യപകുതി ഗോള്‍രഹിതമായി കലാശിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മുംബൈ സ്വീഡിഷ് സൂപ്പര്‍താരം ഫ്രെഡ്രിക് ലുങ്ബര്‍ഗിനെ കളത്തിലിറക്കി ആക്രമണത്തിന് മൂര്‍ച്ചകൂട്ടാന്‍ ശ്രമിച്ചു. എന്നാല്‍ കരുത്തുറ്റ നോര്‍ത്ത്-ഇൗസ്റ്റ് പ്രതിരോധം കോട്ടകെട്ടിയതോടെ ഈ നീക്കവും വിഫലമായി. എന്നാല്‍ 58-ാം മിനിറ്റില്‍ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡ് മുംബൈ പ്രതിരോധം ഭേദിച്ച് ലക്ഷ്യം കണ്ടു. കോകെ മുംബൈ പ്രതിരോധനിരയുടെ തലയ്‌ക്ക് മുകൡലൂടെ കോരിയിട്ടുകൊടുത്ത പന്ത് ഓടിപ്പിടിച്ച കോണ്ട്‌വാനി മോംഗ അഡ്വാന്‍സ് ചെയ്ത് കയറിയ ഗോളി സുബ്രതാപാലിന്റെ തലക്ക് മുകളിലൂടെ വലയിലേക്ക് കോരിയിട്ടു. പിന്നീട് ലുങ്ബര്‍ഗ് പരിക്കേറ്റ് കളത്തിന് പുറത്തുപോയതോടെ മുംബൈ 10 പേരായി ചുരുങ്ങി.

പകരക്കാരെ മുഴുവന്‍ ഉപയോഗിച്ചതോടെയാണ് ലുങ്ബര്‍ഗിന് പകരം ആളെ ഇറക്കാന്‍ കഴിയാഞ്ഞത്. ഇതോടെ മുംബൈയുടെ താളം തെറ്റുകയും ചെയ്തു. രണ്ട് മിനിറ്റിനുശേഷം പവേല്‍ രണ്ടാം മഞ്ഞകാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയതോടെ മുംബൈ നിര 9 പേരായി ചുരുങ്ങുകയും ചെയ്തു. പിന്നീട് ഇഞ്ചുറി സമയത്ത് ജെയിംസ് കീനിന്റെ പാസില്‍ സ്വീകരിച്ച് ഗ്വില്ലെര്‍മോ പായിച്ച തകര്‍പ്പന്‍ ഇടംകാലന്‍ ഷോട്ട് ഗോളി സുബ്രതാപാലിനെ കീഴടക്കി വലയില്‍ പതിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.