Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2014, 08:16 pm IST
inSamskriti

922. ധ്യാനഃ – ധ്യാനം രൂപമായവന്‍. ഏതെങ്കിലും വിഷയത്തെക്കുറിച്ചുള്ള നിരന്തരവും തീവ്രവുമായ ചിന്തയാണു ധ്യാനം. ആദ്ധ്യാത്മിക ചര്‍ച്ചയില്‍ ഈശ്വരനെക്കുറിച്ചുള്ള നിരന്തരചിന്തയെയാണ് ഈ പദം കുറിക്കുന്നത്. ശരീരസ്ഥമായ ജീവാത്മാവിന് ശരീരം പ്രവര്‍ത്തിക്കുന്ന ഭൗതിക സാഹചര്യങ്ങളെ അവഗണിച്ച് ഈശ്വര ധ്യാനത്തില്‍ പൂര്‍ണ്ണമായി മുഴുകാന്‍ മിക്കവാറും അസാദ്ധ്യമാണ്.

മുജ്ജന്മങ്ങളില്‍ നേടിയ സുകൃതപരിപാകം കൊണ്ടേ പൂര്‍ണമായി ഈശ്വരധ്യാനത്തില്‍ മുഴുകാന്‍ കഴിയൂ. തന്നില്‍നിന്നു വേറല്ലാത്ത ധ്യാനമൂര്‍ത്തിയായി ഉപാസകന്‍മാറണം. അങ്ങനെമാറിയ വ്യക്തി പിന്നെ വ്യക്തിയല്ല. ഭഗവാന്‍തന്നെയാണ്. ഭഗവദ്ഗീതയുടെ പതിനെട്ടാം അദ്ധ്യായമായ മോക്ഷസന്ന്യാസയോഗത്തില്‍ ഭഗവാന്‍ ധ്യാനത്തെ വിവരിക്കുന്നതു ഇങ്ങനെയാണ്.

” വിവിക്തസേവീ ലഘ്യാശ്രീ യത വാക്കായ മാനസം

ധ്യാനയോഗപരോ നിത്യം വൈരാഗ്യം സമുപാശ്രിതഃ

അഹങ്കാരം ബലം ദര്‍പ്പം കാമം ക്രോധം പരിഗ്രഹം

വിമുചൃ നിര്‍മ്മമഃ ശാന്തോ ബ്രഹ്മഭൂയായ കല്പതേ”

( വിജനപ്രദേശത്തു വസിക്കുന്നവനും അല്പംമാത്രം ഭക്ഷിക്കുന്നവനുമായി, വാക്കിനെയും ശരീരത്തെയും അടക്കി എപ്പോഴും ധ്യാനയോഗത്തില്‍ മുഴുകി വൈരാഗ്യം സ്വീകരിച്ച് അഹങ്കാരം, ബലം, ദര്‍പ്പം, കാമം, ക്രോധം, പരിഗ്രഹം എന്നിവയില്‍നിന്നു മുക്തനായി മമത ഇല്ലാത്തവനായി ശാന്തനായി സ്ഥിതിചെയ്യുന്നവന്‍ ബ്രഹ്മഭാവത്തിനു അര്‍ഹത തേടാന്‍ നേടേണ്ട യോഗ്യതകള്‍ ഭഗവാന്‍ അരുളിചെയ്തതിന്റെ അവസാനഭാഗമേ ഇവിടെ ഉദ്ധരിച്ചുള്ളൂ.

താല്‍പര്യമുള്ളവര്‍ പതിനെട്ടാം അദ്ധ്യായവും വ്യഖ്യാനവും പൂര്‍ണമായി വായിച്ചു മനസ്സിലാക്കുന്നതു നന്ന്. ശ്ലോകത്തിന്റെ അവസാനഭാഗത്ത് ധ്യാനിക്കുന്ന ആളിനെക്കുറിച്ചു പറയുന്നത് ”ബ്രഹ്മഭൂതായ കല്പതേ” (ബ്രഹ്മഭാവത്തിനു യോഗ്യനാകുന്നു) എന്നാണ്. മനുഷ്യനെ ദേവനാക്കാന്‍ മാത്രമല്ല, ബ്രഹ്മം തന്നെയാക്കിത്തീര്‍ക്കാന്‍ കഴിവുള്ള ധ്യാനത്തെ ഗുരുവായൂരപ്പന്‍ തന്നെയായി നാമം സ്തുതിക്കുന്നു.

923. ധൃാതാഃ – ധൃതാവ്. ധ്യാനിക്കുന്നവനാണു ധൃതാവ്. ഗുരുവായൂരപ്പനെ ധ്യാനിക്കുന്നവനായി കരുതിയാല്‍ ആരെയാണു ഭഗവാന്‍ ധ്യാനിക്കുന്നത്, എന്തിനെക്കുറിച്ചാണു ഭഗവാന്‍ ധ്യാനിക്കുന്നത് എന്ന ചോദ്യങ്ങള്‍ സംഗതമാകും. നിര്‍വികാരമായ ബ്രഹ്മചൈതന്യത്തില്‍ സൃഷ്ട്യദിവാഞ്ചര ഉണ്ടാകുമ്പോഴാണു പ്രപഞ്ചം രൂപം കൊള്ളുന്നതെന്ന് ആലങ്കാരികമായി പറയാറുണ്ട്. അങ്ങനെയുണ്ടാകുന്ന പ്രപഞ്ചത്തിന്റെ സുസ്ഥിതിക്കായി ധര്‍മ്മനിയമങ്ങള്‍ ഭഗവാന്‍തന്നെ സങ്കല്‍പിക്കുമെന്നും ആ നിയമങ്ങളനുസരിച്ചുതന്നെ പ്രപഞ്ചപ്രവര്‍ത്തനം നടക്കണമെന്നും ഭഗവാന്‍ ധ്യാനിക്കുമെന്നും ഒരു വാദമുണ്ട്.

മനുഷ്യന്റെ സ്വാര്‍ത്ഥചിന്ത ഭഗവാനില്‍ ആരോപിക്കുകയാണെന്നു പറഞ്ഞ് ഈ വാദത്തെ തിരസ്‌ക്കരിക്കുന്ന പണ്ഡിതന്മാരുണ്ട്. തന്റെ ഭക്തന്റെ നന്മയാണ് ഭഗവാന്‍ സദാ ധ്യാനിക്കുന്നതെന്നാണ് മറ്റൊരു വാദം. ഭഗവാനെ മനുഷ്യരുടെ നിലവാരത്തിലേയ്‌ക്കു താഴ്‌ത്തികൊണ്ടുവന്നാല്‍ ഈ രണ്ടു വാദവും ശരിയാണ്. ഗുരുവായൂരപ്പന്‍ ഭക്തവത്സലനാണ്. താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തോടും മാതൃവത്സലനാണ്. താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തോടും മാതൃവാത്സല്യമാണു ഭഗവാനുള്ളത്. ലോകവും അതിലുള്ള ജീവികളും ക്ഷേമവും സുഖവും അനുഭവിക്കണമെന്നു സദാ കരുണാമൂര്‍ത്തിയായ ഭഗവാന്‍ ധ്യാനിക്കുന്നു.

924. പരിധേ്യയഃ – ധ്യാനിക്കപ്പെടേണ്ടവന്‍. തീവ്രമായി എപ്പോഴും ധ്യാനിക്കപ്പെടേണ്ടവനാണു ഗുരുവായൂരപ്പന്‍. എല്ലാ ദേവശക്തികളും ഏകോപിച്ച മൂര്‍ത്തിയാണു ഗുരുവായൂരപ്പന്‍ എന്നു മുമ്പു ചര്‍ച്ച ചെയ്ത പല നാമങ്ങള്‍ വ്യക്തമാക്കി. മനുഷ്യന്‍ ജനിക്കുന്നത് പലതരത്തിലുള്ള ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും അകമ്പടിയോടെയാണ്.

രോഗത്തിന്റെ ദാരിദ്ര്യത്തിന്റെയും അജ്ഞതയുടെയും അപമാനത്തിന്റെയും ശത്രുതയുടെയും അപകടത്തിന്റേയും അതുപോലെ അനേകമനേകം അഹിതങ്ങളുടെയും രൂപത്തില്‍ മനുഷ്യനെ ദുരിതങ്ങള്‍ കീഴ്‌പ്പെടുത്തും. ആപത്തുകളും ദുരിതങ്ങളും എത്ര തീവ്രമായാലും ഏതുകാരണം കൊണ്ടുണ്ടായതായാലും അതില്‍നിന്നു മനുഷ്യനു രക്ഷപ്പെടാന്‍ സാധിക്കും. അതിന് ഒരേ ഒരു മാര്‍ഗ്ഗമേയുള്ളൂ. തീര്‍ച്ചയായും ഫലം തരുന്നതും അനായാസമായി ആര്‍ക്കും എപ്പോഴും ഉപയോഗിക്കാവുന്നതുമായ ആ മാര്‍ഗ്ഗം എന്തെന്നല്ലേ? ഭഗവാനെ ധ്യാനിക്കുക, ഭഗവാന്റെ നാമങ്ങള്‍ കീര്‍ത്തിക്കുക. അത്രയേ വേണ്ടൂ.

സൂര്യപ്രകാശത്തില്‍ ഇരുട്ടു നശിക്കുന്നതുപോലെ ഭഗവാന്റെ സ്മരണ മനസ്സില്‍ ഉദിക്കുമ്പോള്‍തന്നെ ദുഃഖങ്ങളും ദുരിതങ്ങളും അവയ്‌ക്കു കാരണമായ പാപശക്തികളും നശിക്കും. ജീവിതത്തില്‍ സുഖവും സമാധാനവും ജീവിതാന്ത്യത്തില്‍ മോക്ഷവും ഭഗവാനെ ധ്യാനിക്കുന്നതുകൊണ്ടാകും. അതിനാല്‍ ഭഗവാന്‍ പരിധേ്യയനാണ്.

….. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.