Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അപരാജിതരായി അത്‌ലറ്റികോ കൊല്‍ക്കത്ത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2014, 11:26 pm IST
inSports

മഡ്ഗാവ്: ഗോവന്‍ മണ്ണില്‍ കൊല്‍ക്കത്തന്‍ ടീമിന് മിന്നുന്ന ജയം. ഇന്നലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗോവന്‍ എഫ്‌സിയെയാണ് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത തകര്‍ത്തെറിഞ്ഞത്. ഇന്ത്യന്‍ താരം കാവിന്‍ ലോബോയുടെ മിന്നുന്ന രണ്ട് ലോകോത്തര ഗോളുകളാണ് കൊല്‍ക്കത്തക്ക് ഗംഭീര വിജയം സമ്മാനിച്ചത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു കൊല്‍ക്കത്തയുടെ കുതിപ്പ്. ഗോവന്‍എഫ്‌സിക്ക് വേണ്ടി ബ്രസീലിയന്‍ താരം ആന്ദ്രെ സാന്റോസാണ് ഗോള്‍ നേടിയത്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് ജയവും ഒരു സമനിലയുമടക്കം അപരാജിത കുതിപ്പാണ് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഐഎസ്എല്ലിന്റെ ഒന്നാം പതിപ്പില്‍ നടത്തുന്നത്.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് മാറ്റങ്ങളുമായാണ് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരങ്ങളില്‍ ഗോള്‍വലയം കാത്ത സുബാശിഷ് റോയ് ചൗധരിക്ക് പകരം അര്‍മേനിയയുടെ അപൗല ഇഡെലും സൂപ്പര്‍താരവും ക്യാപ്റ്റനും പ്ലേ മേക്കറുമായ ലൂയി ഗാര്‍ഷ്യക്ക് പകരം വൈസ് ക്യാപ്റ്റനും സ്പാനിഷ് താരവുമായ ബോര്‍ജ ഫെര്‍ണാണ്ടസും ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് പൊഡോനിക്കു പകരം ഇന്ത്യന്‍ താരം കാവിന്‍ ലോബയും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. തന്റെ സ്ഥാനത്തെ ന്യായീകരിച്ച പ്രകടനമാണ് ലോബ കാഴ്ചവെച്ചത്.

കളിയുടെ തുടക്കം മുതല്‍ തന്നെ ഇരുടീമുകളും ആക്രമണ പ്രത്യക്രമണങ്ങള്‍കൊണ്ട് മികച്ച ഫുട്‌ബോള്‍ കാഴ്ചവെച്ചു. ഏഴാം മിനിറ്റില്‍ ഗോവയുടെ റോബര്‍ട്ട് പിറസ് ഗോളി മാത്രം മുന്നില്‍നില്‍ക്കേ പുറത്തേക്കടിച്ചു കളഞ്ഞു. 21-ാം മിനിറ്റില്‍ ഗോവന്‍ എഫ്‌സി ലീഡ് നേടി. റാന്റി മാര്‍ട്ടന്‍സിന്റെ പാസ് സ്വീകരിച്ച് ആന്ദ്രെ സാന്റോസ് ഇടംകാലുകൊണ്ട് പറത്തിയ ബുള്ളറ്റ് ഷോട്ട് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍ തറച്ചുകയറി. ലീഡ് വഴങ്ങിയതോടെ കൊല്‍ക്കത്ത ആക്രമണത്തിന് ശക്തികൂട്ടിയെങ്കിലും മുന്നേറ്റങ്ങളെല്ലാം ഗോവന്‍ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. ഇതോടെ ആദ്യപകുതിയില്‍ ഗോവ 1-0ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ ഗോള്‍മടക്കാനായി കൊല്‍ക്കത്തന്‍ ടീം കനത്ത മുന്നേറ്റങ്ങളാണ് എതിര്‍ ബോക്‌സിലേക്ക് നടത്തിയത്. 70-ാം മിനിറ്റുവരെ കൊല്‍ക്കത്ത ആക്രമണങ്ങളെ തടഞ്ഞുനിര്‍ത്താനും ഗോവന്‍ പ്രതിരോധത്തിന് കഴിയുകയും ചെയ്തു. എന്നാല്‍ 71-ാം മിനിറ്റില്‍ ഗോവന്‍ പ്രതിരോധം പൊട്ടിച്ച് കൊല്‍ക്കത്ത സമനില ഗോള്‍ േനടി. സൂപ്പര്‍താരം ഫിക്രു രണ്ട് ഗോവന്‍ താരങ്ങള്‍ക്കിടയിലൂടെ തള്ളിക്കൊടുത്ത പന്ത് ഓടിക്കയറി തലകൊണ്ട് സ്വീകരിച്ച് നിലത്തേക്ക് തട്ടിയിട്ട കാവിന്‍ ലോബോ രണ്ട് ഗോവന്‍താരങ്ങള്‍ക്കിടയിലൂടെ പായിച്ച തകര്‍പ്പന്‍ ബുള്ളറ്റ് ഷോട്ട് മുഴുനീളെ പറന്ന ഗോളിയെയും നിഷ്പ്രഭനാക്കി വലയില്‍ തറച്ചു കയറി. സമനില നേടിയതോടെ കരുത്തുകൂടിയ കൊല്‍ക്കത്തന്‍ ആക്രമണങ്ങളെ തടഞ്ഞുനിര്‍ത്താന്‍ പിന്നീട് ഗോവക്ക് ഏറെ കഷ്ടപ്പെടേണ്ടിവന്നു. 84-ാം മിനിറ്റില്‍ കൊല്‍ക്കത്ത വിജയമുറപ്പിച്ച ഗോളും നേടി. ബോര്‍ജ ഫെര്‍ണാണ്ടസ് എടുത്ത ഫ്രീകിക്ക് എതിര്‍ ബോക്‌സിലേക്ക് പറന്നിറങ്ങിയത് ഗോവന്‍താരം ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്തു. എന്നാല്‍ പറന്നെത്തിയ കാവിന്‍ ലോബോ ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഇടംകാലുകൊണ്ട് പായിച്ച ബുള്ളറ്റ് ലോംഗ് റേഞ്ചര്‍ മുഴുനീളെ പറന്ന ഗോവന്‍ഗോളിയെയും ഞെട്ടിച്ച് വലയില്‍ തറച്ചുകയറി. തികച്ചും ഒരു ലോകോത്തര ഗോളായിരുന്നു ഇത്. അവസാന മിനിറ്റുകളില്‍ സമനിലക്കായി ഗോവന്‍ ടീം കൈമെയ് മറന്ന് പൊരുതിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. മൂന്ന് മത്സരങ്ങള്‍ കളിച്ച ഗോവന്‍ ടീമിന്റെ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോട് പരാജയപ്പെട്ട അവര്‍ രണ്ടാം കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായി 1-1ന് സമനില പാലിച്ചു.

അത്‌ലറ്റികോ ഡി കൊല്‍ക്കത്ത തങ്ങളുടെ അടുത്ത മത്സരത്തില്‍ 26ന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.