തിരുവനന്തപുരം: 35-ാമത് ദേശീയ ഗെയിംസില്‍ റഗ്ബിയിലും കേരള പുരുഷ-വനിതാ ടീമുകള്‍ മത്സരിക്കും. ആദ്യമായാണ് കേരള ടീം ഈയിനത്തില്‍ മത്സരിക്കുന്നത്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന റഗ്ബി മത്സരം കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലാണ് അരങ്ങേറുക. ആദ്യമായികേരളറഗ്ബി ടീം മാറ്റുരയ്ക്കും.
മുന്‍ അത്ലറ്റ് കൂടിയായ മഹേഷ് കുമാറാണ് കേരള ടീമിന്റെ പരിശീലകന്. കഴിഞ്ഞ ഒന്നര വര്‍ഷമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ ഗെയിംസിനായുള്ള കേരള ടീമുകളുടെ പരിശീലനം പുരോഗമിക്കുകയാണ്. പുരുഷവിഭാഗം ക്യാപ്റ്റനായി തുളസിയേയും വനിതാവിഭാഗം ക്യാപ്റ്റനായി നീതുവിനെയുമാണ് പരിഗണിക്കപ്പെടുന്നത്.
2013-ല്‍ ശ്രീനഗറില്സംഘടിപ്പിച്ച ഓള്‍ഇന്ത്യാ നാഷണല്‍ റഗ്ബി ചാമ്പ്യന്‍ ടീമിലെ ഗോള്‍ഡ് മെഡല്‍ ജേതാക്കളാണ്കേരള പുരുഷവിഭാഗം. 2012ല്‍ ദല്‍ഹിയില്‍ നടന്ന നാഷണല്‍ മീറ്റില്‍ വനിതാ വിഭാഗത്തില്‍ കേരളം റണ്ണറപ്പായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: