Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 617-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2014, 07:39 pm IST
inSamskriti

മഹര്‍ഷി തുടര്‍ന്നു: ആ സ്വപ്‌നലോകത്ത് പോലും സൂര്യചന്ദ്രന്മാരും മാമലകളും സമുദ്രങ്ങളും ദേവാസുരനര ജാതികളും പട്ടണങ്ങളും കാടുകളും കാലഗണനകളും ദിശകളും എല്ലാമെല്ലാം ഉണ്ടായിരുന്നു. ആ സ്വപ്‌നദൃശ്യം യഥാതഥമെന്നും തോന്നിയിരുന്നു. എന്റെ നിദ്രയ്‌ക്ക് ശേഷം ഉയര്‍ന്നു പൊങ്ങിയതാണ് ആ ലോകമെന്നെനിയ്‌ക്ക് തോന്നി.

ഞാന്‍ സ്വയം ചോദിച്ചു: ഞാനിപ്പോള്‍ ഉറക്കത്തിലല്ലെങ്കിലും എന്തുകൊണ്ടാണീ സ്വപ്‌നദൃശ്യം ഇപ്പോള്‍ കാണുന്നത്?

കുറച്ചു നേരം ആലോചിച്ചപ്പോള്‍ എനിക്കതിന്റെ പൊരുള്‍ പിടി കിട്ടി. ‘തീര്‍ച്ചയായും അത് ബോധസത്യത്തിന്റെ ഒരു ദിവ്യരൂപം തന്നെയാണ്. ആ ബോധത്തില്‍ എന്തൊക്കെ പ്രകടിതമാവുന്നവോ അതാണ് ലോകമാവുന്നു.’

ഈ ബോധബീജം എവിടെയൊക്കെ തന്റെ സ്വരൂപത്തെ കാണുന്നുവോ അവിടെ, അപ്പോള്‍, ലോകത്തെ കാണുകയായി. എന്നാല്‍ ബോധം തന്റെ അനന്താവബോധമെന്ന സ്വത്വത്തെ ഒരിക്കലും ഉപേക്ഷിക്കുന്നില്ല. സ്വപ്‌ന വസ്തുവായി കാണപ്പെടുന്ന ലോകം ഈ അനന്തബോധത്തിലുല്‍പ്പന്നമാവുന്ന വെറും പ്രതീതി മാത്രമാണെന്ന് ഞാനറിയുന്നു. ഈ ബോധത്തിന്റെ പ്രഭാസഭാസുരതയാണ് ജാഗ്രദ് ലോകം. അത് അവിച്ഛിന്നവും അദ്യയവുമായ ഒരേയൊരു വസ്തുവാണ്.

“ജാഗ്രദ് അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വപ്‌നമെന്നത് വെറും സ്വപ്‌നമാണ്. എന്നാല്‍ സ്വപ്‌നമെന്നത് സ്വപ്‌നാവസ്ഥയില്‍ ജാഗ്രദാണ്. അപ്പോള്‍ സ്വപ്‌നവും ജാഗ്രദുമായി വ്യത്യാസമൊന്നുമില്ല. ജാഗ്രദ് അവസ്ഥ രണ്ടു തരത്തിലുണ്ട്.”

ഒരു വ്യക്തി എന്ന് പറഞ്ഞാല്‍ അത് ബോധമാണ്. നൂറുകണക്കിന് ദേഹങ്ങള്‍ നശിച്ചാലും ബോധം നശിക്കുന്നില്ല. ബോധം ആകാശംപോലെയാണ്. എന്നാല്‍ അതിനു നിയതമായ ഒരു ‘ശരീര’മുള്ളതുപോലെ നിലകൊള്ളുകയാണ്. അനന്തത അനേകം നിയതമായ വസ്തുക്കളായി അകത്തും പുറത്തും നിലകൊള്ളുന്നു എന്ന് പറയാം. കാരണം എണ്ണമില്ലാത്തത്ര വസ്തുക്കള്‍ അനുഭവഭാസുരമാവുന്നത് ഈ അനന്തബോധത്തില്‍ നിന്നുകൊണ്ടാണ്. ജീവന്‍ ആന്തരലോകങ്ങളിലേയ്‌ക്ക് പോകുമ്പോള്‍ സ്വപ്‌നം ഉയരുന്നു. ജീവനില്‍ ബാഹ്യബോധം അങ്കുരിക്കുമ്പോള്‍ ജാഗ്രദായി. ജീവന്‍ തന്റെ നോട്ടത്തെ സ്വന്തം അസ്തിത്വത്തിലെയ്‌ക്ക് കേന്ദ്രീകരിക്കുമ്പോള്‍ സ്വപ്‌നമുണ്ടാകുന്നു.

ഈ ജീവനാണ് പുറമേയ്‌ക്ക് ദൃശ്യമായാലും അല്ലെങ്കിലും ആകാശമായും ഭൂമിയായും കാറ്റായും മലയായും കടലായും മറ്റും വിസ്തരമായിരിക്കുന്നത്. ഈ സത്യം അറിയുന്നതോടെ ഒരുവന്‍ വാസനകള്‍ എന്ന മനോപാധികളില്‍ നിന്നും മുക്തനാകുന്നു.

പിന്നീട് ഞാന്‍ ‘എന്താണ് നിദ്ര?’ എന്ന് സ്വയം ചോദിച്ചു. അതിനെപ്പറ്റി ധ്യാനിക്കാന്‍ ആരംഭിച്ചു.

ഈ വസ്തുപ്രപഞ്ചവുമായി എനിക്ക് എന്ത് ബന്ധമാണുള്ളത്? ഞാനിനി കുറച്ചു വിശ്രമിക്കട്ടെ, എന്ന്! എപ്പോഴാണൊരുവനു തോന്നുന്നത്, അപ്പോള്‍ ഉറക്കം വന്നണയുന്നു. ദേഹത്തില്‍ സചേതനവും അചേതനവുമായ (നഖം, മുടി, ഇത്യാദികള്‍) ഘടകങ്ങള്‍ ഉള്ളതുപോലെ ഉറക്കത്തേയുംചേതനയുടെ അടിസ്ഥാനത്തില്‍ രണ്ടായി തിരിക്കാം.

മനസ്സില്‍ ‘ഞാനൊന്ന് പ്രശാന്തനായി വിശ്രമിക്കട്ടെ’ എന്ന തോന്നല്‍ ഉണ്ടാവുമ്പോള്‍ നിദ്രയുണ്ടാവുന്നു. ഇത് ജാഗ്രദ് അവസ്ഥയിലും സംജാതമാവാം.

അതുകഴിഞ്ഞ് ഞാന്‍ നാലാമത്തെ അവസ്ഥയായ ‘തുരീയ’ത്തെക്കുറിച്ചു പഠിക്കാന്‍ തുടങ്ങി. ഈ അവസ്ഥയില്‍ ലോകമെന്ന കാഴ്ച ഇല്ലാതാവുന്നത് പരിപൂര്‍ണ്ണപ്രകാശം നിറയുന്നതിന്റെ ഫലമായാണ്.

ലോകം യഥാതഥമായി നിലകൊള്ളുന്നു. യാതൊന്നിനും മാറ്റമില്ല. തുരീയാവസ്ഥ മാറ്റമില്ലാതെ നിലകൊള്ളുന്നത് കൊണ്ടാണ് ജാഗ്രാദ്‌സ്വപ്‌നനിദ്രാവസ്ഥകള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകാതെ തുടരുന്നത്.

‘ഈ ലോകം ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല, അതിനുള്ള കാരണങ്ങള്‍ ഒന്നുമില്ല’ എന്ന അറിവിന്റെ നിറവില്‍ ‘ബ്രഹ്മമാണ് ലോകമായി പ്രഭാസിക്കുന്നത്’ എന്ന തിരിച്ചറിവിന്റെ തലമാണ് തുരീയം.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.