Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2014, 11:43 pm IST
inSamskriti

913. ശ്രുതഃ – ശ്രുതന്‍. കേള്‍ക്കപ്പെട്ടവന്‍, കേള്‍വിപ്പെട്ടവന്‍. പ്രസിദ്ധന്‍. ഗുരുവായൂരപ്പനെ ഗുരുവായൂരമ്പലത്തിലെ പ്രതിഷ്ഠാമൂര്‍ത്തിയായി കരുതിയാലും വൈകുണ്ഠവാസിയായ മഹാവിഷ്ണുവായി സങ്കല്‍പ്പിച്ചാലും ഗോലോകത്തിലെ രാധാസമേതനായ കൃഷ്ണനായി കരുതിയാലും അമ്പാടിയിലെ നവനീതചോരനായ ഉണ്ണിക്കണ്ണനായി സങ്കല്‍പ്പിച്ചാലും ഗോപസ്ത്രീകളാകുന്ന ഉപനിഷത്തുകളോടൊത്തു രാസകേളിയില്‍ മുഴുകുന്ന വേദാന്തപ്പൊരുകളായി കണ്ടാലും അര്‍ജ്ജുനന്റെ തേരാളിയുടെ വേഷത്തില്‍ ഗീതോപദേശം ലോകത്തിനു നല്‍കിയ ആചാര്യവര്യനായി മാനിച്ചാലും ഭഗവാന്‍ ലോകപ്രശസ്തനാണ്. പുരാണകഥാപാത്രങ്ങളും മതാചാര്യന്മാരും യുദ്ധവീരരും സുന്ദരന്മാരും കലാകാരന്മാരും ശാസ്ത്രജ്ഞന്മാരുമൊക്കെയായി ലോകമാകെ അറിയപ്പെടുന്ന പ്രസിദ്ധര്‍ പലരുമുണ്ട്. പക്ഷേ കല്പിതകഥാപാത്രങ്ങളെയും പുരാണകഥാപാത്രങ്ങളെയും ചരിത്രപുരുഷന്മാരെയും ചേര്‍ത്തു പരിശോധിച്ചാലും ശ്രീകൃഷ്ണനെക്കാള്‍ വിശ്രുതനായ മറ്റൊരു പുരുഷനെ കണ്ടെത്താന്‍ കഴിയുകയില്ല. ഭഗവാനെ സ്തുതിക്കാനായി പ്രഥിതമായ നാരായണീയം രചിച്ച പണ്ഡിതനും വൈയാകരണനും കവികുലപതിയുമായ മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരി ഭഗവാന്റെ മേന്മ വര്‍ണ്ണിക്കാന്‍ ശ്രമിച്ച് തോല്‍വി സമ്മതിച്ചെഴുതിയ ഒരു ശ്ലോകമുണ്ട്.

”യത് ത്രൈലോക്യമഹീയസോളപി മഹിതം സമ്മോഹനം മോഹനാത്

കാന്തം കാന്തിനിധാനതോളപി മധുരം മാധുര്യധുര്യാദപി

സൗന്ദരേ്യാത്തരതോളപി സുന്ദരതരം ത്വദ്രൂപമാശ്ചര്യതോ-

പ്യാശ്ചര്യം ഭുവനേ ന കസ്യ കുതുകം പുഷ്ണാതി വിഷ്‌ണോ വിഭോ”

( വിഭുവായ ഗുരുവായൂരപ്പാ മൂന്നുലോകങ്ങളിലും മഹീയസ്സായതിനേക്കാള്‍ മഹത്തും മോഹനമായുള്ളതിനെക്കാള്‍ സമ്മോഹനവും കാന്തിനിധാനമായുള്ളതിനെക്കാള്‍ കാന്തിമത്തും മാധുര്യസാരത്തെക്കാള്‍ മധുരവും സൗന്ദരേ്യാത്തരമായതിനെക്കാള്‍ സുന്ദരതരവും ആയ നിന്തിരുവടിയുടെ രൂപം ആര്‍ക്കാണു കൗതുകം വളര്‍ത്താത്തത്. നാരായണീയം 2-3. ഈ ശ്ലോകത്തിന്റ അര്‍ത്ഥവും വ്യാഖ്യാനവും മനനം ചെയ്താല്‍ ഈ നാമത്തിന്റെ അര്‍ത്ഥം വ്യക്തമാകും.

914. അശ്രുതഃ – അപ്രസിദ്ധന്‍. അറിയപ്പെടാത്തവന്‍. പ്രപഞ്ചമായി വ്യാപിച്ച വിഷ്ണുഭഗവാന്റെ ഏതാനും അവതാരങ്ങളുമായി ബന്ധപ്പെട്ട ചില കഥകള്‍ കേട്ടും വായിച്ചും നമുക്കറിയാം. അത്രയേ നമുക്കറിയാവൂ. ഓരോ ജീവിയിലും വസ്തുവിലും എത്രയെത്ര രൂപങ്ങളിലാണു ഭഗവാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയാവുന്നവര്‍ ആരുമില്ല. ഭഗവാനെക്കുറിച്ചു മനുഷ്യര്‍ക്കെല്ലാവര്‍ക്കുമുള്ള അറിവ് ഒരുമിച്ചു ചേര്‍ത്താല്‍ ഭഗവാന്റെ സൃഷ്ടിയിലെ ഏറ്റവും ചെറിയ ഒരു അണുവോളവും ആകുകയില്ല. ഗുരുവായൂരപ്പന്റെ അപദാനങ്ങള്‍ അപ്രസിദ്ധമായിത്തന്നെ തുടരുന്നതിനാല്‍ ഭഗവാന് അശ്രുത എന്നു നാമം.

(തുടരും)

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.