ഉത്തരവാദിത്വം എന്ന ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഈ വാക്ക് നിങ്ങള്‍ക്കറിയാമോ? ലോകത്ത് കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നുവെന്നതല്ല അത്. ഇഷ്ടാനിഷ്ടങ്ങളെ ഉപേക്ഷിക്കുന്ന, ആവശ്യമനുസരിച്ച് എല്ലാറ്റിനോടും പ്രതികരിക്കുന്ന, ഇഷ്ടാനിഷ്ടങ്ങളില്ലാതെ ഈ പ്രപഞ്ചത്തിലെ ഓരോ അണുവിനോടും പ്രതികരിക്കുന്ന, എല്ലാംതന്നെ നിങ്ങളുടെ ഭാഗമായിക്കാണുന്ന സുപ്രധാനമായ ഒരു ചുവടുവയ്‌പാണ് അത്. മാനസികമായി ഇങ്ങനെ നിങ്ങള്‍ കാണാന്‍ തുടങ്ങുമ്പോള്‍ മറ്റെല്ലാത്തിനോടുമുള്ള മനഃ സംബന്ധിയായ തടസ്സങ്ങള്‍ എല്ലാം തന്നെ മാറിപ്പോവുമെന്നല്ല വിവക്ഷ. പക്ഷേ, അനുഭവജ്ഞാനത്തിന്റെ വിതാനത്തിലേക്ക് അല്പമെങ്കിലും വരണമെന്നുണ്ടെങ്കില്‍ ഈ അവസ്ഥ അത്യന്താപേക്ഷിതാണ്.
















