നാമങ്ങള്‍ പലതാണെങ്കിലും അവതാരമെടുക്കുന്നതെല്ലാം ഏകശക്തി തന്നെ. ആ പരമാത്മാവില്‍നിന്നും ജന്മമെടുക്കുന്ന ആത്മാക്കളെല്ലാം തമ്മിലേ ബന്ധമുള്ളൂ. ആത്മാക്കള്‍ തമ്മില്‍ പറയണം, പഠിക്കണം, നല്ലതു സ്വീകരിക്കണം ദൈവസ്‌നേഹം മനുഷ്യരില്‍ വരാതെ മനുഷ്യന്‍ തമ്മില്‍ സ്‌നേഹിക്കുകയില്ല. പൊടിമണ്ണ് വെള്ളമയമില്ലാതെ ഉരുട്ടിയെടുക്കാന്‍ സാധ്യമല്ല. അതുപോലെ ദൈവ സ്‌നേഹമാകുന്ന നനവില്ലാതെ ആത്മാക്കള്‍ തമ്മില്‍ തമ്മില്‍ സ്‌നേഹിക്കയില്ല. രക്ഷിക്കുന്നവരെ തന്നെ അവര്‍ക്കു ശത്രുക്കളായിത്തോന്നും.
















