ഹൈദരാബാദ്: ശ്രീലങ്കയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ വിരാട് കോഹ്ലി നയിക്കും. നായകന് മഹേന്ദ്ര സിംഗ് ധോണിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
ധോണിയുടെ അഭാവത്തില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ വൃദ്ധിമാന്‍ സാഹ ടീമില്‍ ഇടം പിടിക്കും.
അശ്വിന്, വരുണ്‍ ആറോണ്‍ എന്നിവരും ടീമിലേയ്ക്ക് തിരിച്ചു വന്നു. ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും ഓപ്പണിംഗ് ബാറ്റ്സമാന്മാരായിറങ്ങും.
ടീം: വിരാട് കോഹ്ലി(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന, അമ്പാട്ടി റായ്ഡു, വൃദ്ധിമാന്‍ സാഹ, ആര് അശ്വിന്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, അമിത് മിശ്ര, മുരളി വിജയ്, വരുണ്‍ ആറോണ്‍, അസ്സര്‍ പട്ടേല്‍
















