ഇടഞ്ഞ ആനയെ തളച്ചപ്പോള്‍
പൂച്ചാക്കല്‍: റാന്നിയില്‍ നിന്ന് പൂച്ചാക്കല്‍ എടപ്പങ്ങഴി ക്ഷേത്ര പരിസരത്ത് ചികിത്സയ്‌ക്കായി കൊണ്ടുവന്നു തളച്ചിരുന്ന ചങ്ങനാശേരി ഇട്ടിത്താനം ക്ഷേത്രംവക ആന വിഷ്ണു ഇടഞ്ഞു. പുറത്തിരുന്ന പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ പത്തോടെ രണ്ടാംപാപ്പന്‍ വടുതല സ്വദേശി മണിയപ്പന്‍ ആനയ്‌ക്ക് തീറ്റ നല്‍കിയതിനുശേഷം സമീപത്തെക്ക് മാറ്റി തളയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആനയിടഞ്ഞത്. ആനപ്പുറത്തിരുന്ന മണിയപ്പന്‍ താഴെയിറങ്ങാന്‍ കഴിയാതെ ആനപ്പുറത്തു തന്നെ പിടിച്ചിരുന്നു. ആനയുടെ അടുത്തേക്ക് ആരെയും അടുപ്പിക്കാതെ വന്നതോടെ എറെ നേരം കഴിഞ്ഞപ്പോള്‍ ആനപ്പുറത്തുനിന്ന് മണിയപ്പന്‍ ചാടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ആനയെ തളയ്‌ക്കാന്‍ കഴിയാതെ വന്നതോടെ സമീപവാസികളും പരിഭ്രാന്തരായി. മണിക്കൂറുകള്‍ക്ക് ശേഷം മണിയപ്പന്‍ തന്നെ ആനയെ തളയ്‌ക്കുകയായിരുന്നു.
















