കണ്ണൂര്‍: സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍ 23 വരെ കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ നടക്കും. ലോക ഗുസ്തി ചാമ്പ്യനും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ സുശീല്‍ കുമാര്‍ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
സുശീല്‍ കുമാര്‍ ഇന്നലെ കണ്ണൂരിലെത്തി. ജനുവരിയില്‍ കണ്ണൂരില്‍ നടക്കുന്ന ദേശീയ ഗെയിംസ് ഗുസ്തി മത്സരങ്ങളിലേക്കുള്ള സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കാനാണ് സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. നാനൂറിലേറെ ഗുസ്തി താരങ്ങളും അമ്പതിലേറെ ഒഫീഷ്യല്‍സും പങ്കെടുക്കും. ലോക ചാമ്പ്യനും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ സുശീല്‍ കുമാര്‍ ആദ്യമായാണ് കേരളത്തിലെ ഒരു പരിപാടിയില്‍ സംബന്ധിക്കുന്നത്. 2010 ലെ മോസ്കോ ഗുസ്തി ചാമ്പ്യന്‍ഷിപ്പിലാണ് സുശീല്‍ കുമാര്‍ സ്വര്‍ണം നേടിയത്. ഇന്നലെ കണ്ണൂരിലെത്തിയ സുശീലിന് റയില്‍വേ സ്റ്റേഷനില്‍ കായികപ്രേമികള്‍ ആവേശോജ്വല സ്വീകരണം നല്കി.
















