അഴിമതിക്കെതിരെ നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ് ഉദ്ഘാടനം ചെയ്യുന്നു
ചേര്‍ത്തല: നഗരസഭയിലെ അഴിമതിയിലും കോഴ ഇടപാടുകളിലും പങ്കാളികളാകാത്തത് നഗരസഭാ അങ്കണത്തില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമകള്‍ മാത്രമാണെന്ന് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ്. ബിജെപി മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അഴിമതിക്കെതിരെ നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ സെക്രട്ടറി നടത്തിയ അഴിമതിയുടെ പങ്കുപറ്റിയ ചെയര്‍പേഴ്‌സണും ഭരണപക്ഷവും, പ്രതിപക്ഷവും വിജിലന്‍സ് അന്വേഷണം നേരിടണമെന്നും അല്ലാതെ പ്രതിഷേധ പ്രകടനങ്ങള്‍ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്നു കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വച്ഛ ഭാരത് അഭിയാന്‍ എന്നതുകൊണ്ട് പറമ്പുകള്‍ വൃത്തിയാക്കുക മാത്രമല്ല ഇതുപോലുള്ള അഴിമതിക്കാരെ തൂത്ത് മാറ്റി ഭരണസംവിധാനങ്ങള്‍ ശുചീകരിക്കുക കൂടിയാണെന്ന് മണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍.കെ. പണിക്കര്‍ പറഞ്ഞു. അഡ്വ.കെ.ആര്‍. അജിത്, വി.കെ. രാജു, വിജീഷ് നെടുമ്പ്രക്കാട്, കെ.ടി. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
















