ജീവിതപ്രശ്‌നം താത്വികമായിട്ടുള്ളതല്ല, അത് അസ്തിത്വപരമാണ്. നിങ്ങള്‍ക്കതിനെ ബാഹ്യമായി പരിഹരിക്കാനും നിങ്ങള്‍ക്കാവില്ല. അതിന്റെ വെറുമൊരു കാഴ്ചക്കാരനായി മാറിനില്‍ക്കാനാവില്ല. നിങ്ങള്‍ സ്ഥിതിചെയ്യുന്നത് അതിലാകുന്നു, നിങ്ങളാകുന്നു ജീവിതം.
മാത്രവുമല്ല, എന്താണ് തത്വചിന്ത? ഏറ്റവും മോശമായാല്‍ ഭാഷാപരമായ ഒരു തെറ്റിദ്ധാരണ. അല്ലെങ്കില്‍ ഏറിവന്നാല്‍ നല്ല ഒരു ഭാഷാവിശകലനം. എന്നാല്‍ അതിന്റെ ഗുണപാരമ്യതയില്‍പ്പോലും അത് എങ്ങോട്ടും നയിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ പ്രശ്‌നം അസ്തിത്വാത്മകമാണ്. അതിനെ ഭാഷാവിശകലനത്തിലൂടെയും വ്യാകരണത്തിലൂടെയും പരിഹരിക്കാന്‍ സാദ്ധ്യമല്ലത്തന്നെ.
















