Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അന്തര്‍സംസ്ഥാന മോഷ്ടാവിനെ തോക്കുമായി പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2014, 09:57 pm IST
in Alappuzha

മോഷ്ടിച്ച ബൈക്കുകളുമായി സുജേഷ്‌കുമാര്‍

ആലപ്പുഴ: വാഹനമോഷണം തൊഴിലാക്കിയ വിമുക്തഭടനെ കൈത്തോക്കും തിരകളുമായി സൗത്ത് പോലീസ് അറസ്റ്റു ചെയ്തു. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ഓതരത്ത് വീട്ടില്‍ സുജേഷ്‌കുമാറി (മിലിട്ടറി സുജേഷ്-36)നെയാണ് വാഹനപരിശോധനയ്‌ക്കിടെ പിടികൂടിയത്. ഞായറാഴ്ച രാവിലെ പതിനൊന്നോടെ കടപ്പുറം ആശുപത്രിയ്‌ക്കു സമീപമുള്ള റെയില്‍വേ ക്രോസിനു സമീപം വാഹനപരിശോധനയ്‌ക്കിടെയാണ് ഇയാള്‍ പിടിയിലായത്.

സൗത്ത് സിഐ: ഷാജിമോന്‍ ജോസഫ്, എസ്‌ഐ: കെ. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളില്‍ നിന്ന് നിരവധി ബൈക്കുകളും കാറുകളും മോഷ്ടിച്ചിരുന്ന ഇയാള്‍ക്ക് എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്കുകളോടായിരുന്നു കുടുതല്‍ താത്പര്യം. മോഷ്ടിച്ച ഫോണ്‍ ഉപയോഗിച്ചതാണ് പ്രതിയെ പിടികൂടാന്‍ പോലിസിന് സഹായകമായത്. പിടിയിലാകുമ്പോള്‍ പ്രതി ചങ്ങനാശേരിയില്‍ നിന്ന് മോഷ്ടിച്ച ബുള്ളറ്റ് ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്.

ചോദ്യം ചെയ്യലില്‍ കോട്ടയം നാഗമ്പടം, തിരുവല്ല റെയില്‍വേ സ്‌റ്റേഷന്‍, ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നായി അഞ്ച് എന്‍ഫീല്‍ഡ് ബുള്ളറ്റുകളും ചിങ്ങവനത്തുനിന്ന് പള്‍സര്‍ ബൈക്കും ചങ്ങനാശേരി ബൈപാസില്‍ നിന്ന് മാരുതിക്കാറും മോഷ്ടിച്ചതായി ഇയാള്‍ സമ്മതിച്ചു. പ്രതിയുടെ പക്കല്‍ നിന്ന് കൈത്തോക്കും നാല് തിരകളും പോലീസിന് ലഭിച്ചു. മിലിട്ടറിയില്‍ സഹപ്രവര്‍ത്തകനായിരുന്ന ഉത്തര്‍പ്രദേശുകാരന്‍ നല്‍കിയതാണ് തോക്ക് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

കഴിഞ്ഞമാസം ആലപ്പുഴ ബീച്ചില്‍ ബുള്ളറ്റ് ബൈക്കിലെത്തിയ പ്രതി ഷാഡോ പോലീസ് ചമഞ്ഞ് കണിച്ചുകുളങ്ങര സ്വദേശിയായ ജഗദീഷ് എന്നയാളെ ആക്രമിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന വിലകൂടിയ മൊബൈല്‍ഫോണ്‍ കൂടാതെ എടിഎം കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, 8,000 രൂപ എന്നിവ അടങ്ങിയ പഴ്‌സും തട്ടിയെടുത്തു. ചങ്ങനാശേരി ബൈപാസ് റോഡില്‍ രാത്രിയില്‍ വാഹനം കാത്തുനിന്നയാളെ ആക്രമിച്ച് 15,000 രൂപ പിടിച്ചുപറിച്ചതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ പേ ആന്‍ഡ് പാര്‍ക്കില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയുമായി ഹിന്ദിയില്‍ സംസാരിച്ച് അടുപ്പംകൂടി ഇയാളെ മദ്യപിച്ച് ബോധരഹിതനാക്കിയശേഷം അവിടെ പാര്‍ക്കുചെയ്തിരുന്ന ബുള്ളറ്റ് ബൈക്ക് കടത്തിക്കൊണ്ടുപോയി.

14 വര്‍ഷത്തോളം മിലിട്ടറിയില്‍ സിഗ്‌നല്‍ കോറില്‍ മെക്കാനിക്കായിരുന്ന സുജേഷിനെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് നാലുമാസം മുമ്പ് പിരിച്ചുവിടുകയായിരുന്നു. നാട്ടിലെത്തിയ ഇയാള്‍ ജോലി നഷ്ടപ്പെട്ട വിവരം വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മറച്ചുവെച്ചു. വിവിധ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ച് മോഷണം നടത്തിവരികയായിരുന്നു. വിവിധ തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ആര്‍സി ബുക്കുകള്‍, വാഹനങ്ങളുടെ താക്കോല്‍കൂട്ടങ്ങള്‍, സീലുകള്‍ എന്നിവയും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു.

മോഷ്ടിച്ചെടുത്ത വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാറ്റി പകരം ഹരിയാന, പഞ്ചാബ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വ്യാജ നമ്പര്‍പ്ലേറ്റ് പതിച്ചാണ് വില്‍പന നടത്തിയിരുന്നത്. വാഹനങ്ങള്‍ മിലിട്ടറിയില്‍ നിന്ന് ലേലത്തില്‍ പിടിച്ചതാണെന്നാണ് ഇടപാടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മോഷ്ടിച്ച് കിട്ടുന്ന പണം ഉപയോഗിച്ച് പ്രതി ആര്‍ഭാടജീവിതം നയിച്ചുവരികയായിരുന്നുവെന്ന് സി.ഐ. ഷാജിമോന്‍ ജോസഫ് പറഞ്ഞു. ജില്ലാ പോലീസ് ചീഫ് കെ.കെ. ബാലചന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് പ്രത്യേക സംഘം അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സംഘത്തില്‍ സീനിയര്‍ സിപിഒമാരായ നെവിന്‍, സുരേഷ് കൃഷ്ണ, മോഹന്‍കുമാര്‍, മുജീബ്, ഷാജി, പ്രമോദ്, ജോമോന്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

Football

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

Kerala

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

പുതിയ വാര്‍ത്തകള്‍

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.