ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന് കാരണം ജനങ്ങളുടെ മാറ്റത്തിന് വേണ്ടിയുള്ള വോട്ടാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിധിയെ അംഗീകരിക്കുന്നുവെന്നും. ബിജെപിയുടെ ഈ വലിയ വിജയത്തെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതായും രാഹുല്‍ വ്യക്തമാക്കി.
അതേസമയം തോല്‍വി അംഗീകരിക്കുന്നുവെന്ന് സോണിയ ഗാന്ധിയും അറിയിച്ചു. മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ പ്രതികരിച്ചത്. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.
കോണ്‍ഗ്രസിന്റെ പല പ്രമുഖരായ നേതാക്കളും ഇരു സംസ്ഥാനങ്ങളിലും തോറ്റ സാഹചര്യത്തില്‍ പ്രിയങ്കയെ നേതൃനിരയിലേക്ക് കൊണ്ടു വരണമെന്ന മുറവിളി വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.
പ്രിയങ്കയെ സജീവ രാഷ്‌ട്രീയത്തില്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രിയങ്കയെ കൊണ്ടുവരൂ; കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന ബാനറുകളുമായായിരുന്നു പ്രകടനം.
















