പനാജി: ഒത്തുകളിക്കാരെ സൂക്ഷിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് താരങ്ങള്‍ക്ക് മുന്നറിയിപ്പ്. കളിക്കാരുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്കിടെ മുന്‍ സിബിഐ ഓഫീസര്‍ ജാവേദ് സിറാജാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
നിരവധി വിദേശ താരങ്ങള്‍ പന്തുതട്ടുന്ന ഐഎസ്എല്ലിനെ കേന്ദ്രീകരിച്ച് വില്യം ഹില്‍, പാഡി പവ്വര്‍ തുടങ്ങിയ വെബ്‌സൈറ്റുകള്‍ ബെറ്റിങ് ആരംഭിച്ച പശ്ചാത്തലത്തില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒരുക്കിയ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ജാവേദ് കളിക്കാരെ നേരില്‍ക്കണ്ടത്.
മത്സരഫലത്തെ സംബന്ധിച്ച ആകസ്മികത എല്ലായ്‌പ്പോഴും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ധാരാളം പണമൊഴുകുമ്പോള്‍ ചില മോശം ശക്തികള്‍ താരങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമിക്കും. അതിനാല്‍ കളിക്കാരെ സംരക്ഷ ക്കേണ്ടത് അനിവാര്യം, ടൂര്‍ണമെന്റിനെ കളങ്കരഹിതമാക്കുന്നതിന് ജാവേദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘത്തിലെ ഒരംഗം പറഞ്ഞു.
ഡ്രസിംഗ് റൂമിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പ് മൊബൈലുകള്‍ കൈമാറാനും ബന്ധുക്കളടക്കമുള്ളവരെ ടീം ഹോട്ടലില്‍ കാണുമ്പോള്‍ മാനേജരുടെ അനുമതി തേടണമെന്ന നിബന്ധനകളും മുന്നില്‍വച്ചിട്ടുണ്ട്. ഈ വര്‍ഷാദ്യമായിരുന്നു ഒരു ഇന്റഗ്രിറ്റി ഓഫീസറെ എഐഎഫ്എഫ് നിയമിച്ചത്.
















