വിയന്ന: ബ്രിട്ടീഷ് പ്രതിഭ ആന്‍ഡി മുറെയും സ്പാനിഷ് പ്രതിനിധി ഡേവിഡ് ഫെററും വിയന്ന ഓപ്പണ്‍ ടെന്നീസിന്റെ സെമി ഫൈനലില്‍ കടന്നു.
അവസാന എട്ടില്‍ മുറെ ജര്‍മനിയുടെ ജാന്‍ ലെനാര്‍ഡ് സ്ട്രഫിനെയും (6-2, 7-5) ഫെറര്‍ ക്രൊയേഷ്യയുടെ ഇവോ കാര്ലോവിച്ചിനെയും പരാജയപ്പെടുത്തി (7-6, 6-4).
ബ്രസീലിന്റെ തോമസ് ബലൂച്ചിയെ 7-6, 6-7, 6-2ന് തോല്‍പ്പിച്ചെത്തിയ സെര്ബിയക്കാരന് വിക്റ്റര്‍ ട്രോയിക്കി മുറെയുടെ അടുത്ത എതിരാളി. ഫെറര്‍ ജര്‍മന്‍ താരം ഫിലിപ്പ് കോള്ഷ്രൈബറെ നേരിടും. സ്വന്തംനാട്ടുകാരനായ ബെഞ്ചമിന്‍ ബെക്കറെ വീഴ്ത്തി കോള്ഷ്രൈബറുടെ വരവ് (6-4, 7-6).
















