ജീവന് സ്വഭാവേന തന്നെ ഭഗവാന്‍ കൃഷ്ണന്റെ നിത്യദാസനാണെന്നത് ഒരു ചിരന്തന സത്യമാണ്. ബദ്ധനായാലും മുക്തനായാലും ജീവന് മറ്റൊരു വ്യക്തിത്വമില്ല. ഒരു രാജ്യത്തെ പൗരന്റേതിനു സമാനമാണ് അയാളുടെ നില. ജയിലിനുള്ളിലായാലും പുറത്തായാലും അയാള്‍ സദാ സര്‍ക്കാരിന്റെ നിയമത്തിനു വിധേയനാണ്. ജയിലിനുള്ളിലായിരിക്കുമ്പോള്‍ അയാളുടെ പ്രവര്‍ത്തനങ്ങളെല്ലാം വേദനാ പൂര്‍ണ്ണങ്ങളാണ്, എന്നാല്‍ സ്വതന്ത്ര പൗരനായിരിക്കുമ്പോള്‍ എന്തുകാര്യം ചെയ്യുമ്പോഴും അയാള്‍ സംതൃപ്തനുമാണ്, സ്വഭാവരൂപാന്തരണമാണ് അതിനു കാരണം.
















