Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കഥാപാത്രങ്ങളിലൂടെ ജീവിക്കുന്ന മഹാനടന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2014, 01:14 am IST
inEntertainment

കൊട്ടാരക്കര: ശക്തവും, ചടുലവുമായ കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജന്മം നല്‍കിയ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ എന്ന മഹാനടന്‍ ഓര്‍മ്മയായിട്ട് 28വര്‍ഷം പിന്നിടുന്നു. 1922 സെപ്തംബര്‍ 11 ന് ജനിച്ച് 1986 ഒക്‌ടോബര്‍ 19 നാണ് ശ്രീധരന്‍ നായര്‍ ചമയങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയാകുന്നത്.

സിനിമാലോകം മാത്രമല്ല കലാകേരളം തന്നെയും ഈ നടന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ല. ചെമ്മീനിലെ ചെമ്പന്‍കുഞ്ഞും, അരനാഴികനേരത്തിലെ കുഞ്ഞോനച്ചനും, വേലുതമ്പിയും, കുഞ്ഞാലിമരക്കാരും പഴശ്ശിരാജയും എല്ലാം ഈ മഹാനടനിലൂടെ പുനര്‍ജനിക്കുകയായിരുന്നു. ഇവരൊക്കെയും കേവലം കഥാപാത്രങ്ങള്‍ മാത്രമായിരുന്നില്ല  ശ്രീധരന്‍ നായര്‍ക്ക് എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്തിനേക്കാളുമേറെ കലയെ സ്‌നേഹിച്ച് പ്രസന്നയില്‍ തുടങ്ങി മിഴിനീര്‍പൂവുകളില്‍  വരെ വില്ലനായും, നായകനായും പ്രേക്ഷകമനസ്സിനെ കീഴടക്കിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര.

1970 ല്‍ അരനാഴിക നേരത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്‍ മികച്ച നടനുള്ള അവാര്‍ഡും, 1969 ല്‍ രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും കൊട്ടാരക്കരയെ തേടിയെത്തി. ചെമ്മീനിലെ അഭിനയത്തിന് രാഷ്‌ട്രപതിയുടേ സ്വര്‍ണ്ണ മെഡലും കരസ്ഥമാക്കി. കാന്‍, ചിക്കാഗോ ഫെസ്റ്റിവലുകളിലും ഈ സിനിമ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. അരനാഴികനേരത്തിന്റെ സെറ്റില്‍ നിന്നും വേഷമഴിക്കാതെ വീട്ടിലെത്തിയ ശ്രീധരന്‍നായരെ കണ്ട് മക്കള്‍ പോലും ഒരപ്പൂപ്പന്‍ വീട്ടിലെത്തി എന്ന് പറഞ്ഞത് വേഷത്തോടുള്ള അദ്ദേഹത്തിന്റെ സത്യസന്ധതയ്‌ക്ക് ദൃഷ്ടാന്തമാണ്.

160 ലധികം ചിത്രങ്ങളില്‍ കഥാപാത്രത്തോട് പുര്‍ണ്ണമായും നീതി പുലര്‍ത്തി തന്റെ അഭിനയ മികവ് അദ്ദേഹം തെളിയിച്ചു. മൈഡിയര്‍ കുട്ടിചാത്തനിലെ മന്ത്രവാദിയെ കുട്ടികള്‍ ഇന്നും ഓര്‍ക്കുന്നത് അതുകൊണ്ടാണ്. ചരിത്ര കഥാപാത്രങ്ങളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് കൊട്ടാരക്കരയുടെ പ്രത്യേകത. സാങ്കേതിക സംവിധാനങ്ങള്‍ ഏറെ വളര്‍ന്ന കാലത്ത് പുറത്തിറങ്ങിയ പഴശ്ശിരാജയെക്കാള്‍ ശ്രീധരന്‍ നായരുടെ പഴശിരാജ ആളുകള്‍ ഇന്നും ചര്‍ച്ച ചെയ്യുന്നത് അതിനാലാണ്.

ഒരുകാലത്ത് കൊല്ലം-ചെങ്കോട്ട മീറ്റര്‍ഗേജ് പാതയിലൂടെ സിനിമാക്കാരുടെ തട്ടകമായ പഴയ മദ്രാസ് നഗരത്തിലേക്കുള്ള യാത്രയില്‍ നടീനടന്മാരുടെ ഒരു ഇടത്താവളമായിരുന്നു കൊട്ടാരക്കര റെയില്‍വേസ്റ്റേഷനു സമീപത്തുള്ള ഇദ്ദേഹത്തിന്റെ വീട്.

പഴയകാല മിക്ക നടീനടന്മാരുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും ഒത്തുകൂടല്‍ ഒരു ഉത്സവാഘോഷം പോലെയായിരുന്നെന്ന് നാട്ടുകാര്‍ ഓര്‍ക്കുന്നു. എന്നാല്‍ ഇതില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് അദ്ദേഹം മരിച്ചപ്പോള്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയത് എന്നത് ഇന്നും പലരുടേയും സ്മൃതിപഥത്തില്‍ വേദനയായി അവശേഷിക്കുന്നു.

ലൈബ്രറി കൗണ്‍സിലിന്റ വകയായുള്ള ആസ്ഥാന മന്ദിരത്തിന് ശ്രീധരന്‍നായരുടെ പേര് നല്‍കി എന്നത് മാത്രമാണ് സിനിമയിലെ പൗരുഷശബ്ദത്തിന്റ ആകെയുള്ള സ്മാരകം. നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് 2012 ല്‍ രൂപം നല്‍കിയ ശ്രീധരന്‍ നായര്‍ ഫൗണ്ടേഷന്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നതിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യപടിയായി സിനിമ, നാടക, കഥകളി രംഗത്തുള്ളവരെ അനുസ്മരണ ദിനത്തില്‍ ആദരിക്കുന്ന ചടങ്ങ് നടത്തിയിരുന്നു.

ഇത്തവണ മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മ,തലവടി അരവിന്ദന്‍, കൈനകരി തങ്കരാജ് എന്നിവരെയാണ് ആദരിക്കുന്നത്. പുതുതലമുറക്കായി ഈ  രംഗങ്ങളില്‍ അഭിനയ കളരി പോലെയുള്ള വലിയ പദ്ധതികള്‍ അണിയറയില്‍ രൂപം നല്‍കി വരികയാണ്.

നിരവധി ചലചിത്ര പ്രവര്‍ത്തകരാണ് കുടുംബത്തില്‍ നിന്ന് അദ്ദേഹത്തിന്റ പാതയിലൂടെ സഞ്ചരിക്കുന്നത്. മകന്‍ സായികുമാര്‍, മകള്‍ ശോഭാമോഹന്‍, വിനുമോഹന്‍, വിദ്യാ വിനു, അനുമോഹന്‍, ബീനയുടെ മകള്‍ കല്യാണി എന്നിവരാണ്.

അദ്ദേഹത്തിന്റെ ഭാര്യയായ വിജയലക്ഷ്മി ഗണപതിക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ മകള്‍ക്കും മരുമകന്‍ അഡ്വ: കൃഷ്ണകുമാറിനും ഒപ്പമാണ് താമസം.

ഒരാണും ഏഴുപെണ്ണും ഉള്‍പ്പെട്ട എട്ട് മക്കളായിരുന്നു ഇവര്‍ക്ക്. 1986 ഒക്‌ടോബര്‍ 19 ന് ഓര്‍മ്മയായ ശ്രീധരന്‍ നായര്‍ക്ക് ഇനിയെങ്കിലും കലാകേരളം അര്‍ഹിക്കുന്ന പരിഗണന നല്‍കും എന്ന് പ്രത്യാശിക്കാം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

Kerala

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.