ന്യൂദല്‍ഹി: അടുത്തവര്‍ഷം ഓസ്ട്രേലിയയിലും ന്യൂസിലാന്റിലുമായി നടക്കുന്ന ലോകകപ്പ് വരെ ഇന്ത്യന്‍ നായകനായി മഹേന്ദ്രസിംഗ് ധോണി തുടരണമെന്ന് മുന്‍ നായകന് സൗരവ് ഗാംഗുലി. ഇന്ത്യ ലോകകിരീടം നിലനിര്‍ത്തുമെന്നാണ് കരുതുന്നതെന്നും ഗാംഗുലി പറഞ്ഞു.
ധോണിയുടെ കീഴില്‍ ലോകകപ്പ് നിലനിര്‍ത്താന്‍ നല്ല അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. വിദേശത്ത് ധോണിയുടെ റെക്കോര്‍ഡുകള്‍ അത്ര മികച്ചതല്ല എന്നുമാത്രമല്ല ഓസ്ട്രേലിയയിലെയും ന്യൂസിലാന്റിലെയും വേഗംകൂടിയ പിച്ചുകള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യും. എന്നാല്‍ നിലവിലെ ലോക ജേതാക്കളായാണ് ഇന്ത്യ അവിടെയെത്തുന്നത്. മാത്രമല്ല നിലവില്‍ ഏറ്റവും മികച്ച താരങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. അതുകൊണ്ടുതന്നെ കൂടുതല്‍ മികവ് കാട്ടാനും കിരീടം നിലനിര്‍ത്താനും സാധിക്കുമെന്നാണ് കരുതുന്നതെന്നും ബംഗാള്‍ കടുവ കൂട്ടിച്ചേര്‍ത്തു.
















