സത്യം ആത്മാവില്‍ ശബ്ദമായി ഭവിച്ചതല്ലേ. ഒരു കൈ വീശിയാല്‍ ശബ്ദമില്ലാ രണ്ടു കൈകള്‍ തമമില്‍ കൂട്ടിമുട്ടുമ്പോഴല്ലേ ശബ്ദമുണ്ടാകൂ. ജീവാത്മാവും പരമാത്മാവും തമ്മില്‍ ചേരുന്നതാണ് ആനന്ദം. പരമാത്മാവാത്മാവില്‍ പ്രവേശിക്കുമ്പോള്‍ ശക്തിയുണ്ടാകുന്നു. അതു പ്രണവമാണ്. സര്‍വത്തിനും മൂലകാരണമായ ഓംകാര ശക്തിയാണ് പ്രണവനാദമെന്ന ശക്തി. അതില്‍ നിന്നുണ്ടാകുന്ന ജീവന്‍, ശക്തി, ചൈതന്യം ഇവയത്രെ ത്രിത്വം.
















