Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇറ്റലിക്കും ക്രൊയേഷ്യക്കും ജയം; ഹോളണ്ടിന് പിഴച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2014, 02:30 am IST
inSports

റോം: യൂറോ 2016ന്റെ യോഗ്യതാ മത്സരങ്ങളില്‍ ചെക്ക് റിപ്പബ്ലിക്ക്, ഐസ്‌ലന്റ്, ക്രൊയേഷ്യ, ഇറ്റലി എന്നീ ടീമുകള്‍ മികച്ച വിജയം സ്വന്തമാക്കിയപ്പോള്‍ കരുത്തരും കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളുമായ ഹോളണ്ടിന് തോല്‍വി.

ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ഐസ്‌ലന്റാണ് കരുത്തരായ ഹോളണ്ടിനെ തകര്‍ത്തുവിട്ടത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഐസ്‌ലന്റ് വിജയം. യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായ മൂന്നാം വിജയം. വാന്‍പെഴ്‌സി, റോബന്‍, ഡി ജോങ്, സ്‌നൈഡര്‍, അഫെല്ലി തുടങ്ങിയ താരനിര അണിനിരന്നിട്ടും സ്‌കോറിംഗിലെ പിഴവാണ് ഓറഞ്ച് പടക്ക് തിരിച്ചടിയായത്. കളിയുടെ 74 ശതമാനവും പന്ത് നിയന്ത്രിച്ചിട്ടും ഒരിക്കല്‍ പോലും ഡച്ച് പോരാളികള്‍ക്ക് എതിര്‍ വല കുലുക്കാന്‍ കഴിഞ്ഞില്ല. അതേസമയം ഐസ്‌ലന്റാവട്ടെ കിട്ടിയ മൂന്ന് അവസരങ്ങളില്‍ രണ്ടെണ്ണവും ഡച്ച് വലയിലെത്തിക്കുകയും ചെയ്തു. പത്താം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഐസ്‌ലന്റ് ലീഡ് നേടിയത്. ഹോളണ്ട് താരം ഡിവ്രിജ് ഐസ്‌ലന്റിന്റെ ബിര്‍കിര്‍ ബാര്‍നാസനെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് സ്‌പോട്ട്കിക്ക് ലഭിച്ചത്. കിക്കെടുത്ത സിഗുഡ്‌സണ്‍ ഡച്ച് ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. ഒരു ഗോളിന് പിന്നിലായതോടെ ഡച്ച് ആക്രമണം ശക്തിപ്പെടുത്തി. 26-ാം മിനിറ്റില്‍ റോബിന്‍ വാന്‍പെഴ്‌സിയുടെ ഷോട്ട് ഐസ്‌ലന്റ് ഗോളി രക്ഷപ്പെടുത്തിയതിന് പിന്നാലെ റോബന്റെ ഒരു ശ്രമം പാഴാവുകയും ചെയ്തു. പിന്നീട് 41-ാം മിനിറ്റില്‍ ജെര്‍മിയന്‍ ലെന്‍സിന്റെ നല്ലൊരു ഷോട്ടും ഐസ്‌ലന്റ് ഗോളി വിദഗ്ധമായി കുത്തിയകറ്റി. തൊട്ടടുത്ത മിനിറ്റില്‍ ഐസ്‌ലന്റ് രണ്ടാമതും ഡച്ച് വലയില്‍ പന്തെത്തിച്ചു. കോള്‍ബിന്‍ സൈറ്റ്‌ഹോര്‍സന്‍ പായിച്ച ഷോട്ട് ഡച്ച് പ്രതിരോധത്തില്‍ തട്ടി മടങ്ങിയത് പിടിച്ചെടുത്ത ശേഷം സിഗുഡ്‌സണ്‍ വീണ്ടും വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങൡ നിന്ന് എട്ട് ഗോളുകള്‍ നേടിയ ഐസ്‌ലന്റ് ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് തേരോട്ടം തുടരുന്നത്. അതേസമയം മൂന്ന് മത്സരങ്ങള്‍ കളിച്ച ഹോളണ്ടിന്റെ രണ്ടാം പരാജയമാണിത്. നേരത്തെ ചെക്ക് റിപ്പബ്ലിക്കിനോടും അവര്‍ പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കും തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. കസാക്ക്സ്ഥാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ചെക്ക് റിപ്പബ്ലിക്ക് തകര്‍ത്തത്. ചെക്കിന് വേണ്ടി ഡോക്കല്‍, ലാഫ്റ്റ, ക്രെജിസി, നെസിഡ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ കസാക്ക്സ്ഥാന്റെ രണ്ടു ഗോളുകളും നേടിയത് ലോഗ്‌വിനെന്‍കോയാണ്. മറ്റൊരു മത്സരത്തില്‍ ലാറ്റ്‌വിയയും തുര്‍ക്കിയും 1-1ന് സമനില പാലിച്ചു. ഗ്രൂപ്പ് എയില്‍ 9 പോയിന്റ് വീതമുള്ള ഐസ്‌ലന്റും ചെക്ക് റിപ്പബ്ലിക്കുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. മൂന്ന് പോയിന്റുള്ള ഹോളണ്ട് മൂന്നാം സ്ഥാനത്താണ്.

ഗ്രൂപ്പ് ബിയില്‍ നടന്ന പോരാട്ടങ്ങളില്‍ ഇസ്രായേലും വെയ്ല്‍സും വിജയം സ്വന്തമാക്കി. ഇസ്രായേല്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അന്‍ഡോറയെ കീഴടക്കിയപ്പോള്‍ വെയ്ല്‍സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സൈപ്രസിനെയാണ് പരാജയപ്പെടുത്തിയത്. അതേസമയം ബെല്‍ജിയം-ബോസ്‌നിയ ഹെര്‍സഗോവിന പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു.

ഗ്രൂപ്പ് എച്ചില്‍ ക്രൊയേഷ്യ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് അസര്‍ബെയ്ജാനെ തകര്‍ത്താണ് തുടര്‍ച്ചയായ മൂന്നാം വിജയം കരസ്ഥമാക്കിയത്. ക്രൊയേഷ്യക്ക് വേണ്ടി ഇവാന്‍ പെരിസിക്ക് രണ്ടും ക്രമാറിക്ക്, ബ്രോസോവിക്ക്, ലൂക്കാ മോഡ്രിച്ച് എന്നിവര്‍ ഓരോ ഗോളും നേടി. ഒരെണ്ണം അസര്‍ബെയ്ജാന്‍ താരം സാദിഗോവിന്റെ സെല്‍ഫ് ഗോളായിരുന്നു.

മറ്റൊരു മത്സരത്തില്‍ ഇറ്റലി കഷ്ടിച്ചാണ് മാള്‍ട്ടയെ മറികടന്നത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇറ്റലിയുടെ വിജയം. ഗ്രൂപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് അസൂറികള്‍ നേടിയത്. 23-ാം മിനിറ്റില്‍ ഗ്രാസിയാനോ പെല്ലെയാണ് മാള്‍ട്ടക്കെതിരെ ഇറ്റലിയുടെ വിജയഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ നോര്‍വേ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബള്‍ഗേറിയയെയും പരാജയപ്പെടുത്തി. ഗ്രൂപ്പില്‍ മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒമ്പത് പോയിന്റുമായി ക്രൊയേഷ്യയും ഇറ്റലിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങൡ.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.