മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 മല്‍സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു വി. സാംസണെ ഉള്‍പ്പെടുത്തി. ഈ മാസം 22ന് കട്ടക്കിലാണ് ട്വന്റി-20 മല്‍സരം. സഞ്ജുവിനെ കൂടാതെ മനീഷ് പാണ്ഡെ, അക്ഷര്‍ പട്ടേല്‍, കരണ്‍ ശര്‍മ്മ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിലും അക്ഷര്‍ പട്ടേല്‍ ഇടം നേടി.
ആദ്യ രണ്ട് ഏകദിനങ്ങളില്‍ കളിച്ച 14 അംഗ ടീമിനെ അവസാന രണ്ട് ഏകദിനങ്ങള്‍ക്കും നിലനിര്‍ത്തി. ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ടീമിലെടുത്തിരുന്നെങ്കിലും അവസാന ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല.
ഇത്തവണയെങ്കിലും സഞ്ജു കളത്തിലിറങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ടീം അംഗങ്ങള്‍ : മഹേന്ദ്ര സിങ് ധോണി(ക്യാപ്റ്റന്‍), ശിഖര്‍ധവാന്‍, അജങ്ക്യ രഹാനെ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, സ്റ്റുവര്‍ട്ട് ബിന്നി, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കരണ്‍ ശര്‍മ്മ, ബുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, ഉമേഷ് യാദവ്.
















