Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോ 2016 യോഗ്യതാ റൗണ്ട്; അപരാജിതരായി ഇംഗ്ലണ്ടും സ്ലൊവാക്യയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2014, 09:50 pm IST
inSports

ലണ്ടന്‍: യൂറോ 2016-ന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ സ്ലൊവാക്യയും ഇംഗ്ലണ്ടും അപരാജിത കുതിപ്പ് തുടരുകയാണ്. തങ്ങളുടെ ഗ്രൂപ്പുകളില്‍ കളിച്ച മൂന്നു മത്സരവും വിജയിച്ചാണ് ഇരു രാജ്യങ്ങളും മുന്നേറുന്നത്. അതേസമയം മറ്റൊരു മത്സരത്തില്‍ സ്‌പെയിനും ഗംഭീര വിജയത്തോടെ തിരിച്ചുവരവിന് തുടക്കം കുറിച്ചു.

ഗ്രൂപ്പ് സിയില്‍ ഇന്നലെ നടന്ന കളിയില്‍ സ്ലൊവാക്യ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബെലാറസിനെ പരാജയപ്പെടുത്തിയാണ് യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലാണ് കളിയിലെ നാല് ഗോളുകളും പിറന്നത്. 65-ാം മിനിറ്റില്‍ മാരെക് ഹാംസിക്കിലൂടെ സ്ലൊവാക്യ ആദ്യം ലീഡ് നേടി. എന്നാല്‍ 79-ാം മിനിറ്റില്‍ ടിമോഫി കാലെച്ചേവ് ബെലാറസിന്റെ സമനില ഗോള്‍ നേടി. പിന്നീട് 83-ാം മിനിറ്റില്‍ ഹാംസിക്കും ഇഞ്ചുറി സമയത്ത് സെസ്റ്റാക്കും ലക്ഷ്യം കണ്ടതോടെ സ്ലൊവാക്യന്‍ ഗോള്‍ പട്ടിക പൂര്‍ത്തിയായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നിലവിലെ യൂറോ ചാമ്പ്യന്മാരായ സ്‌പെയിന്‍ മികച്ച വിജയമാണ് നേടിയത്.

കഴിഞ്ഞ ദിവസം സ്ലൊവാക്യയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട ചെമ്പട ഇന്നലെ ലക്‌സംബര്‍ഗിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് എവേ മത്സരത്തില്‍ തകര്‍ത്തുവിട്ടത്.

മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ സ്‌പെയിന്‍ പായിച്ച 19 ഷോട്ടുകളില്‍ ഏഴെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. കളിയുടെ 26-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ബോക്‌സിന് പുറത്തുനിന്ന് ഡേവിഡ് സില്‍വ പായിച്ച ഇടംകാലന്‍ ഷോട്ട് വലയുടെ ഇടത്തേമൂലയില്‍ പതിച്ചു. പിന്നീട് 42-ാം മിനിറ്റില്‍ സ്‌പെയിന്‍ ലീഡ് ഉയര്‍ത്തി. ഡേവിഡ് സില്‍വ ഒരുക്കിനല്‍കിയ അവസരം മുതലെടുത്ത് അല്‍ക്കാസറാണ് ലക്ഷ്യം കണ്ടത്.

തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും മൂന്നാം ഗോളിനായി 69-ാം മിനിറ്റുവരെ സ്പാനിഷ് ചെമ്പടക്ക് കാത്തിരിക്കേണ്ടിവന്നു. ജെറാര്‍ഡ് പിക്വെയുടെ പാസില്‍ നിന്ന് സെര്‍ജിയോ ബസ്‌കറ്റസ് പായിച്ച ഷോട്ട് ലക്‌സംബര്‍ഗ് താരം തട്ടിയകറ്റിയത് കിട്ടിയത് സൂപ്പര്‍താരം ഡീഗോ കോസ്റ്റക്ക്. കാത്തുനിന്ന കോസ്റ്റ അവസരം പാഴാക്കാതെ പന്ത് വലയിലെത്തിച്ചു (3-0). 88-ാം മിനിറ്റില്‍ ജുവാന്‍ ബര്‍നറ്റും ലക്ഷ്യം കണ്ടതോടെ സ്പാനിഷ് ഗോള്‍ പട്ടിക പൂര്‍ത്തിയായി. മറ്റൊരു കളിയില്‍ ഉക്രെയിന്‍ ഏകപക്ഷീയമായ ഒരു ഗോളിന് മാസിഡോണിയയെ പരാജയപ്പെടുത്തി തുടര്‍ച്ചയായ രണ്ടാം വിജയം കരസ്ഥമാക്കി.

ഗ്രൂപ്പ് ഇയില്‍ നടന്ന കളിയില്‍ പത്തുപേരുമായി കളിച്ച എസ്‌റ്റോണിയയെ ഇംഗ്ലണ്ട് കഷ്ടിച്ച് മറികടന്നു. മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും റൂണി ഉള്‍പ്പെടെയുള്ള സ്‌ട്രൈക്കര്‍മാര്‍ ലക്ഷ്യബോധം മറന്നതാണ് അവര്‍ക്ക് മികച്ച വിജയം നിഷേധിച്ചത്. 48-ാം മിനിറ്റിലാണ് എസ്‌റ്റോണിയക്ക് റാഗ്‌നര്‍ ക്ലാവനെ ചുവപ്പുകാര്‍ഡ് കണ്ട് നഷ്ടമായത്.

കളിയുടെ 73-ാം മിനിറ്റില്‍ സുന്ദരമായ ഫ്രീകിക്കിലൂടെ ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയാണ് ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയത്. മറ്റൊരു പോരാട്ടത്തില്‍ സ്ലോവേനിയ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിത്വാനിയയെ കീഴടക്കി. 9 പോയിന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പില്‍ ഒന്നാമതാണ്. ആറ് പോയിന്റ് വീതമുള്ള സ്ലോവേനിയയും ലിത്വാനിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ കരുത്തരായ സ്വീഡന്‍ ആദ്യ വിജയം കുറിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിച്ചറ്റന്‍സ്റ്റീനെയാണ് സ്വീഡന്‍ പരാജയപ്പെടുത്തിയത്. അതേസമയം മറ്റ് മത്സരങ്ങളില്‍ ആസ്ട്രിയ 1-0ന് മോണ്ടനഗ്രോയെ പരാജയപ്പെടുത്തിയപ്പോള്‍ റഷ്യ-മോള്‍ഡോവ കളി 1-1ന് സമനിലയില്‍ കലാശിച്ചു. റഷ്യയുടെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.