Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2014, 07:43 pm IST
in Samskriti

കര്‍മ്മാദ്ധ്യക്ഷോ ഗുണാദ്ധ്യക്ഷോ ഭൂതഗ്രാമവിസര്‍ജകഃ

ക്രതുര്‍യജ്ഞഃ ഹൂതോ മന്ത്രഃ പിതാ മാതാ പിതാമഹഃ

883. കര്‍മ്മാദ്ധ്യക്ഷഃ – കര്‍മ്മങ്ങള്‍ക്കു മേല്‍നോട്ടം നിര്‍വഹിക്കുന്നവന്‍. കര്‍മ്മം എന്ന പദത്തിന് ചെയ്യപ്പെടുന്നത് കൃത്യം, പ്രവൃത്തി എന്നര്‍ത്ഥം. പല നാമങ്ങളുമായി ബന്ധപ്പെട്ട് കര്‍മ്മത്തെക്കുറിച്ച് ഈ വ്യാഖ്യാനത്തില്‍ പലതവണ ചര്‍ച്ച ചെയ്തിരുന്നു. ജീവനുള്ളതോ ജഡമോ ആയി പ്രപഞ്ചത്തില്‍ എന്തൊക്കെയുണ്ടോ അവയ്‌ക്കെല്ലാം കര്‍മ്മങ്ങളും കര്‍മ്മബന്ധങ്ങളുമുണ്ട്. ഒരു കര്‍മ്മവുമില്ലാത്തതായി പ്രപഞ്ചത്തില്‍ ഒന്നുംതന്നെയില്ല. അദ്ധ്യക്ഷന്‍ എന്ന പദത്തിന് മേല്‍നോട്ടം വഹിക്കുന്നവന്‍. നേതാവ്, സാക്ഷി, ദൃക്‌സാക്ഷി എന്നിങ്ങനെ ബന്ധപ്പെട്ട അര്‍ത്ഥങ്ങള്‍. പ്രപഞ്ചത്തിലെ എല്ലാ പ്രവര്‍ത്തനത്തിനും ദൃക്‌സാക്ഷിയായി സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നവന്‍.

884. ഗുണാദ്ധ്യക്ഷഃ – ഗുണങ്ങളെ കണ്ടറിഞ്ഞു നിയന്ത്രിക്കുന്നവന്‍. ഗുണം എന്ന പദത്തെ ”ഒന്നിനെ അതാക്കിത്തീര്‍ക്കുന്ന സവിശേഷത” എന്നു നിര്‍വചിക്കാം. ”ഒന്നിന് അതിന്റെ സ്വഭാവം ഉണ്ടാക്കുന്നതും അതില്‍നിന്നു വേര്‍പെടുത്താന്‍ കഴിയാത്തതുമായ പ്രതേ്യകത എന്ന് ഈ നിര്‍വചനത്തെ വിവരിക്കുക. ഓരോ വസ്തുവും ജീവിയും അതതിന്റെ ഗുണങ്ങള്‍ നിലനിറുത്തിയാല്‍ മാത്രമേ മറ്റു ജീവികള്‍ക്ക് അവയുമായി സഹകരിച്ചുപ്രവര്‍ത്തിക്കാനാകൂ. പെട്ടെന്ന് ഒരുദിവസം സൂര്യന്‍ ശീതളകിരണനും ചന്ദ്രന്‍ ഉഷ്ണകിരണനുമാക്കുന്നതായോ വായു നിശ്ചലമാക്കുന്നതായോ അഗ്നി ജ്വലിക്കാത്തതായോ സങ്കല്‍പിക്കുക. പ്രപഞ്ച പ്രവര്‍ത്തനത്തിന്റെ താളം തെറ്റും. ആകെ കുഴപ്പമാകും. ഭഗവാന്‍ എല്ലാ പ്രപഞ്ചശക്തികളും അവയവയുടെ ഗുണങ്ങള്‍ നിലനിറുത്തുന്നതിന് മേല്‍നോട്ടം വഹിക്കുന്നതുകൊണ്ടാണ് നമുക്ക് പ്രവര്‍ത്തനപരിപാടികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും കഴിയുന്നത്. അതിനാല്‍ ഗുരുവായൂരപ്പനെ ഗുണാദ്ധ്യക്ഷനായി വിശേഷിപ്പിക്കുന്നു.

885. ഭൂതഗ്രാമവിസര്‍ജകഃ – ഭൂതഗ്രാമത്തെ വിസര്‍ജ്ജിക്കുന്നവന്‍. ഭൂതം എന്ന പദത്തിന് അനേകം അര്‍ത്ഥങ്ങളുണ്ട്. അവയില്‍ വസ്തു, ജന്തു, ലോകം എന്നീ അര്‍ത്ഥങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ സ്വീകരിക്കാം. ഗ്രാമം എന്ന പദത്തിന് സമൂഹം എന്നര്‍ത്ഥം. ഉള്ളിലുള്ളതിനെ പുറംതള്ളലാണു വിസര്‍ജ്ജനം. തന്റെ ഉള്ളിലുള്ള ജന്തുക്കളെയും വസ്തുക്കളെയും അവയ്‌ക്ക് ആധാരമായ ലോകങ്ങളെയും പുറംതള്ളുന്നവന്‍ എന്നു പദാര്‍ത്ഥം. ഗുരുവായൂരപ്പനെ വിരാടരൂപിയായി നാമം അവതരിപ്പിക്കുന്നു. ഭഗവാനില്‍നിന്നു ലോകങ്ങളുണ്ടായി. ലോകങ്ങളില്‍ വസ്തുക്കളും പ്രാണികളുമുണ്ടായി. ഇവയ്‌ക്ക് ആവശ്യമായ ചൂടും വെളിച്ചവും ജലവും അഗ്നിയും വായുവും തേജസ്സുമുണ്ടായി. ഭഗവാന്റെ സങ്കല്‍പമനുസരിച്ച് ഇവയെല്ലാം ഏകോപിച്ചു പ്രവര്‍ത്തിക്കുന്നതാണു പ്രപഞ്ച പ്രവര്‍ത്തനം. ഭൂതഗ്രാമത്തെ ഭഗവാന്‍ ബോധപൂര്‍വം തന്നില്‍നിന്നുണ്ടാക്കിയതാണെന്നും ഭഗവാന്റെ സങ്കല്പമനുസരിച്ചാണ് അവ പ്രവര്‍ത്തിക്കുന്നതെന്നും നാമം വ്യക്തമാക്കുന്നു.

886. ക്രതുഃ – യാഗം, യജ്ഞം, അടുത്തനാമം യജ്ഞഃ എന്നാണ്. രണ്ടു നാമങ്ങളും സമാനാര്‍ത്ഥങ്ങളാണെങ്കിലും പദാര്‍ത്ഥത്തില്‍ നേരിയ വ്യത്യാസമുണ്ട്. ചെയ്യപ്പെടുന്നതാണു ക്രതു. ദേവകളെ പ്രീതിപ്പെടുത്താനായി ചെയ്യപ്പെടുന്നത്. മന്ത്രഭൂതമായ ഹവിസ്സ് ദേവന്മാര്‍ക്കര്‍പ്പിച്ചു പ്രസാദിപ്പിച്ച് കാംക്ഷിതാര്‍ത്ഥം നേടുന്ന കര്‍മ്മം. ജന്തുക്കളെ ബലിയായി ദേവകള്‍ക്കര്‍പ്പിച്ചുചെയ്യുന്ന യാഗം എന്നും ക്രതുവിനെ നിര്‍വചിച്ചുകാണുന്നു.

887. യജ്ഞഃ – യാഗം. ആരാധിക്കാനുള്ള പലതരം ചടങ്ങുകളെ പൊതുവേ കുറിക്കുന്ന പദമാണ് യജ്ഞം. യാഗം, ഹോമം പൂജ, അര്‍ച്ചന എന്നിവയെല്ലാം യജ്ഞമാണ്. ജ്ഞാനത്തെ പൂജാപുഷ്പമായി കണക്കാക്കുന്ന ജ്ഞാനയജ്ഞവുമാകാം. ”അഹം ക്രതു രഹം യജ്ഞഃ (ക്രതുവും യജ്ഞവും ഞാന്‍ തന്നെയാണ് ഭഗവദ്ഗീത 9-16) എന്നു ഭഗവാന്‍ തന്നെ അരുളിച്ചെയ്യുന്നു.

888. ഹൂതഃ – ഹുതം. ഹോമിക്കപ്പെടുന്ന വസ്തുവാണ് ഹൂതം. ഹോമകര്‍മ്മത്തെയും ഹൂതം എന്നുപറയാറുണ്ട്. സ്‌തോത്രത്തില്‍ ഹൂതത്തെ ഭഗവാനായി കണക്കാക്കി ‘ഹുതഃ’എന്നു പുല്ലിംഗമായി പ്രയോഗിച്ചിരിക്കുന്നു. ഹോമം എന്ന ക്രിയയും ഹോമിക്കപ്പെടുന്ന വസ്തുവും ഹൂതം സ്വീകരിക്കുന്ന അഗ്നിയും എല്ലാം താന്‍ തന്നെയാണെന്നു ഭഗവാന് ഭഗവദ്ഗീത 9-ാം അദ്ധ്യായത്തില്‍ വെളിപ്പെടുത്തുന്നു.” അഹമേ വാജ്യമഹമഗ്നി രഹം ഹുതം” (ആജ്യവും അഗ്നിയും ഹുതവും ഞാന്‍ തന്നെയാണ്)

889. മന്ത്രഃ – മന്ത്രം സ്വരൂപമായവന്‍. മന്ത്രജ്ഞഃ മന്ത്രദര്‍ശകഃ എന്നീ നാമങ്ങളുടെ വ്യാഖ്യാനത്തില്‍ മന്ത്രങ്ങളെക്കുറിച്ചു ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. അത് ആവര്‍ത്തിക്കുന്നില്ല. അകാരാദിക്ഷകാരാന്തങ്ങളായ അക്ഷരങ്ങള്‍ വേണ്ടരീതിയില്‍ ഉച്ചരിക്കപ്പെടുമ്പോഴാണു മന്ത്രങ്ങളായിത്തീരുന്നത്. ആശയങ്ങള്‍ പരസ്പരം പകരാന്‍ ഉപയോഗിക്കുന്ന ഉച്ചരിതശബ്ദങ്ങള്‍ തന്നെയാണു മന്ത്രങ്ങളിലുമുള്ളത്. മന്ത്രമായിത്തീരുമ്പോള്‍ പ്രപഞ്ചശക്തികളില്‍ അനുകൂലമായ അനുരണനങ്ങളുണ്ടാക്കാന്‍ മന്ത്രങ്ങള്‍ക്കു കഴിയും. ”മനനാത്ത്രായതേ മന്ത്രഃ” എന്നാണു പദനിഷ്പത്തി. മനനം ചെയ്യുന്നവരെ രക്ഷിക്കുന്ന മന്ത്രം ഭഗവത്സ്വരൂപമാണ്. ഭഗവാന്റെ നാമങ്ങളെല്ലാം മന്ത്രങ്ങളാണ്. അവ കഥാസന്ദര്‍ഭങ്ങളില്‍ നിന്നുണ്ടായവയായാലും നമ്മുടെ അര്‍ത്ഥബോധത്തിനു വഴങ്ങാത്തവയായാലും അവയുടെ ഉച്ചാരണവും ധ്യാനവും സര്‍വാര്‍ത്ഥസിദ്ധി തരുന്നവയാണ്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

Local News

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

Gulf

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

Gulf

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

Kerala

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

പുതിയ വാര്‍ത്തകള്‍

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

തിരുവനന്തപുരത്ത് ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

ഛത്രപതി ശിവജിയും ഭാര്യയും ആയി റിതേഷ് ദേശ്മുഖും ഭാര്യ ജെനെലിയയും

മറാത്ത സാമ്രാജ്യം സ്ഥാപിച്ച ശിവജി മഹാരാജിന്റെ സിനിമ വീണ്ടും..100 കോടി ബജറ്റില്‍ ‘രാജാ ശിവജി’; ശിവജിയായി റിതേഷ് ദേശ്മുഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.