Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് എഫ്‌സി കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2014, 02:50 am IST
inSports

ഗുവാഹത്തി: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ആദ്യ അങ്കത്തിനിറങ്ങുന്നു. ഗുവാഹത്തിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7ന് നടക്കുന്ന പോരാട്ടത്തില്‍ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. ആദ്യ കളിയില്‍ തന്നെ വിജയത്തോടെ തുടക്കം കുറിക്കാനായിരിക്കും ഇരു ടീമുകളുടെ ശ്രമം.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമ. മുന്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഡേവിഡ് ജെയിംസ് ടീം മാനേജരും മാര്‍ക്വീ താരവും. താരക്കരുത്തില്‍ കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവര്‍ക്കൊപ്പമെത്തില്ലെങ്കിലും തികച്ചും സന്തുലിതമായ ടീമാണ് കൊച്ചി ബ്ലാസ്‌റ്റേഴ്‌സിന്റേത്. മുന്‍ ന്യൂകാസില്‍ താരവും ഇന്ത്യന്‍ വംശജനുമായ മൈക്കല്‍ ചോപ്രയും കാനഡയുടെ ഇയാന്‍ ഹ്യൂമും ബ്രസീലിന്റെ പെഡ്രോ ഗുസ്മാവോയും ഓസ്‌ട്രേലിയയുടെ ആന്‍ഡ്ര്യൂ ബാരിസിച്ചും അടങ്ങുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റനിര. കൂടാതെ ഇഷ്ഫഖ് അഹമ്മദും മിലാഗ്രസ് ഗൊണ്‍സാല്‍വസും മലയാളി താരം സി.എസ്. സബീത്തും മുന്നേറ്റനിരയിലുണ്ട്. കരുത്തുറ്റ മധ്യനിരയും ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തമാണ്.

ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായ മെഹ്താബ് ഹുസൈന്‍, വിയ്യാറയല്‍ ബി ടീമിന് കളിച്ചിട്ടുള്ള സ്പാനിഷ് താരം വിക്ടര്‍ ഫോര്‍സിഡ, നൈജീരിയന്‍ താരം പെന്‍ ഓര്‍ജി, മലയാളി താരങ്ങളായ ദുലിപ് മേനോന്‍, സുശാന്ത് മാത്യു എന്നിവര്‍ക്ക് പുറമെ ഇന്ത്യന്‍ താരം റെനഡി സിംഗ്, ഗോഡ്‌വിന്‍ ഫ്രാങ്കോ എന്നിവരും മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരാണ്. പ്രതിരോധനിരയില്‍  ഫ്രാന്‍സിന്റെ സെഡ്രിക് ഹെങ്ബര്‍ഗ്, റാഫേല്‍ റോമി, ബ്രസീലിന്റെ ഇര്‍വിന്‍ സ്പിറ്റ്‌സ്‌നര്‍, സ്‌കോട്ട്‌ലന്റിന്റെ ജാമി മക്അല്ലിസ്റ്റര്‍, അയര്‍ലന്റിന്റെ കോളിന്‍ ഫാള്‍വെ എന്നിവരാണ് പ്രതിരോധനിരയിലെ വിദേശതാരങ്ങള്‍. സൗമിക് ഡേ, നിര്‍മ്മല്‍ ഛേത്രി, ഗുര്‍വിന്ദര്‍സിംഗ്, അവിനാബോ ബാഗ്, രമണ്‍ദീപ്‌സിംഗ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിരയിലെ ഇന്ത്യന്‍ താരങ്ങള്‍. ഗോള്‍വലയം കാക്കാന്‍ മാര്‍ക്വീ താരവും മാനേജരുമായ ഡേവിഡ് ജെയിംസും. ഡേവിഡ് ജെയിംസിന് പുറമെ സന്ദീപ് നന്ദി, ലൂയിസ് ബരേറ്റോ എന്നിവരാണ് ഗോള്‍കീപ്പര്‍മാരായി ടീമില്‍ ഇടംപിടിച്ചവര്‍.

വടക്കു-കിഴക്കന്‍ യുണൈറ്റഡ് എഫ്‌സിയുടെ ഉടമസ്ഥര്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാമും ഐ ലീഗ് ടീം ഷില്ലോംഗ് ലജോംഗ് എഫ്‌സിയുമാണ്. ടീമിലെ ഏക മലയാളി ഗോള്‍കീപ്പറായ ടി.പി. രഹ്‌നേഷാണ്. സ്പാനിഷ് താരം ജോണ്‍ കേപ്ഡിവിയ്യയാണ് ടീമിന്റെ മാര്‍ക്വീതാരം. 2008, യൂറോ, 2010 ലോകകപ്പ് എന്നിവ നേടിയ സ്പാനിഷ് ടീമില്‍ അംഗമായിരുന്നു കേപ്ഡിവിയ്യ. അറുപതിലേറെ തവണ സ്പാനിഷ് ദേശീയ ടീമിന് വേണ്ടി കളിച്ച കേപ്ഡിവിയ്യയാണ് നോര്‍ത്ത്-ഈസ്റ്റ് ടീമിലെ സൂപ്പര്‍താരം. ടീമിന്റെ പ്രതിരോധം കെട്ടിയുറപ്പിക്കേണ്ട ചുമതലയും 36കാരനായ ഈ സ്പാനിഷ് താരത്തിനാണ്. പോര്‍ച്ചുഗീസ് ക്ലബ് സ്‌പോര്‍ട്ടിംഗ് ലിസ്ബണിലൂടെ കളി തുടങ്ങി ഒടുവില്‍ മയോര്‍ക്കക്കുവരെ കളിച്ച മിഗ്വേല്‍ ഗാര്‍ഷ്യ, സെനഗലിന്റെ മസാംബാ ലൊസാംബോ, ചെക്ക് റിപ്പബ്ലിക്കിന്റെ ടൊമാസ് ജോസല്‍ എന്നിവരാണ് കേപ്ഡിവിയ്യയെയും ഗാര്‍ഷ്യയെയും കൂടാതെ അണിനിരക്കുന്ന പ്രതിരോധനിരതാരങ്ങള്‍. ഗോള്‍വലയം കാക്കുന്നത് ഗ്രീസ് ദേശീയ ടീമിന്റെ ഗോള്‍കീപ്പറായിരുന്ന അലക്‌സാന്ദ്രോസ് സൊര്‍വാസാണ്. മധ്യനിരയില്‍ കളി നിയന്ത്രിക്കുന്നതിന് ഇസാക്ക് ചന്‍സ, കൊന്‍ഡ്‌വാനി ടോംഗ എന്നീ സാംബിയന്‍ താരങ്ങളും കൊറിയന്‍ താരമായ ഡു ഡോങ് ഹ്യൂനുമൊപ്പം ഇന്ത്യന്‍ താരങ്ങളും അണിനിരക്കും. കൊളംബിയന്‍ ദേശീയ താരം ലൂയിസ് യാനെസും മുന്‍ പോര്‍ട്ട്‌സ്മൗത്ത് താരമായ ജെയിംസ് കീനും ട്രിനിഡാഡിന്റെ ലോകകപ്പ് താരം കോര്‍നല്‍ ഗ്ലെന്നും ന്യുസിലാന്റിന്റെ ലിയോ ബെര്‍റ്റോസും  സ്പാനിഷ് താരം കോകെയുമാണ് ടീമിലെ വിദേശ സ്‌ട്രൈക്കര്‍മാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.