ആംസ്റ്റര്‍ഡാം: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം അജയ് ജയറാം ഡച്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന സെമിഫൈനലില്‍ ഒന്നാം സീഡ് ഇംഗ്ലണ്ടിന്റെ മലയാൡ വംശജന്‍ രാജീവ് ഔസേഫിനെ തകര്‍ത്താണ് അജയ് ജയറാം കലാശക്കളിക്ക് യോഗ്യത നേടിയത്. റാങ്കിംഗില്‍ തന്നേക്കാള്‍ ഏറെ മുന്നിലുള്ള രാജീവ് ഔസേഫിനെ നിലംതൊടാന്‍ അനുവദിക്കാതെയാണ് അജയ് ജയറാം മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനം നടത്തിയത്. വെറും 26 മിനിറ്റ് മാത്രം നീണ്ടുനിന്ന കളിയില്‍ 11-8, 11-7, 11-5 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. കരിയറില്‍ ആദ്യമായാണ് അജയ് ജയറാം ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
നേരത്തെ മൂന്നാം സീഡ് ഇന്തോനേഷ്യയുടെ ഡയോനിസിയുസ് ഹയോം റുമ്പാകയെ അഞ്ച് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ജയറാം സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍ 9-11, 9-11, 11-6, 11-7, 11-5.
















