കഴിഞ്ഞ മൂന്നു യുഗങ്ങളില്‍ അവതാരമെടുത്ത അറിവുതന്നെയാണ് സമ്പൂര്‍ണ്ണ ജ്ഞാനഖഡ്ഗിയായ ശുഭാനന്ദാവതാരം. കലിയുഗത്തില്‍ നിഷ്‌കളങ്ക ജ്ഞാനം പരിശുദ്ധ ഹൃദയമുള്ള ഭക്തജനങ്ങള്‍ക്ക് ഉള്‍ക്കാമ്പില്‍ അവിടുന്നു ഉദയമാക്കുന്നു. അറിവുള്ളവര്‍ക്ക് അതനുഭവമായിക്കാണാം. സൂര്യന്‍ ഉദിച്ചുവരുന്നതുപോലെ അവതാരം വീണ്ടും ഉദയമാകുന്നു.
















