സര്‍വ്വത്തിലും ശ്രേഷ്ഠം ഈശ്വരകൃപ തന്നെ. വിശ്വാസരാഹിത്യാവസ്ഥയില്‍ ഒരുവന്‍ ഈശ്വരന്റെ കൃപാവൈഭവം അനുഭവിക്കുന്നില്ല. അഥവാ ഈശ്വരാനുഗ്രഹത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങള്‍ സ്വന്തം ജീവിതാനുഭവങ്ങളില്‍ ദര്‍ശിക്കാനിടയായാല്‍പോലും അത് അയാള്‍ പെട്ടെന്നു വിസ്മരിച്ച് കളയുന്നു. വിസ്മൃതി തമസ്സാണ്. തമസ്സിനെ അകറ്റാന്‍ നിങ്ങളുടെ പ്രജ്ഞജാഗ്രത്തും പ്രബുദ്ധവുമായിരിക്കണം.
ഈശ്വരമഹത്വം അറിഞ്ഞുകഴിഞ്ഞാല്‍ അറിയേണ്ടതായി മറ്റ് യാതൊന്നുമില്ല. ഈശ്വരമഹത്വത്തിന്റെ അറിവ് വേദങ്ങളുടെ നിഗൂഢാര്‍ത്ഥത്തെ പ്രകാശിപ്പിക്കുന്നു. എന്തെന്നാല്‍ ഈശ്വരമഹത്വത്തിന്റെ പ്രകാശമാണു സര്‍വ്വവും. ഇതിന് ആദ്യം വേണ്ടത് ഗുരുവാക്യത്തില്‍ ശ്രദ്ധയും ഗുരുവിനോട് ആദരവുമാണ്. ദ്വൈതഭാവങ്ങളുടെ വേദിയിലാണ് ജീവാത്മാവ് വര്‍ത്തിക്കുന്നത്. ദ്വൈതഭാവങ്ങളില്‍ നിങ്ങളുടെ പ്രജ്ഞ വര്‍ത്തിക്കുവോളം ഈശ്വരമഹത്വം അറിയാന്‍ സാധിക്കുന്നില്ല.ഇൗശ്വരന്‍ അദ്വൈതബ്രഹ്മമാണ്. അതിനാല്‍ പ്രജ്ഞയില്‍ഏകകാലത്ത് ഈശ്വരനും ദ്വൈതഭാവത്തിനും വര്‍ത്തിക്കുക സാധ്യമല്ല.
ഏകലവ്യന്റെ കഥ ശ്രദ്ധയുടെ മഹത്വത്തിനും ഭാവനാശക്തിക്കും ഗുരുഭക്തിയുടെ വിസ്മയപ്രഭാവത്തിനും മകുടോദാഹരണമാണ്. ശ്രദ്ധയിലൂടെയും നിരന്തരമായ അഭ്യാസത്തിലൂടെയും അര്‍ജ്ജുനനെത്തന്നെ അദ്ദേഹം അതിശയിപ്പിച്ചു. എല്ലാം ആചാര്യന്റെ അനുഗ്രഹശക്തിയാണെന്നു ഏകലവ്യന്‍ വിശ്വസിച്ചു. ഗുരുകാരുണ്യമില്ലെങ്കില്‍ ഒരുകാര്യവും സഫലമാവുകയില്ലാ ഏകലവ്യന്റെ കഥ എല്ലാവര്‍ക്കുമറിയാം. പക്ഷേ, അതിന്റെ പ്രാധാന്യവും ഗുണപാഠവും സത്തയും ബോധനാപരമായ അര്‍ത്തവും നിങ്ങള്‍ ഉള്‍ക്കൊള്ളണം.
ശ്രദ്ധ ഉദിക്കുന്നതോടെ ഭക്തി നാമ്പിടുന്നു. അതുപോലെ ഭക്തി കൈവരുമ്പോള്‍ ശ്രദ്ധയും അനായാസേന വന്നുചേരുന്നു. ശ്രദ്ധയില്‍ പ്രതിഷ്ഠിതമായ പ്രജ്ഞ എപ്പോഴും ഈശ്വരനില്‍ത്തന്നെ വര്‍ത്തിക്കും. അങ്ങിനെ ഈശ്വരന്‍ അയാളുടെ ധാര്‍മ്മികപ്രചോദനവും മുഖ്യധാരയും മാര്‍ഗ്ഗദീപവുമായി പരിണമിക്കുന്നു.
















