അധികാരത്തിനും ഭൗതികശ്രേയസ്സിനും വേണ്ടി കാംക്ഷിക്കുന്നവര്‍ക്ക് മോക്ഷം ഈ ജന്മത്ത് ലഭ്യമാകില്ല.
മുജ്ജന്മങ്ങളില്‍ ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്ത് അനേകം ക്രൂരത കാട്ടിയവര്‍ കലിയുഗത്തില്‍ വീണ്ടും ജന്മമെടുത്തു വന്നിരിക്കുകയാണ്. അങ്ങനെ വന്നിട്ടുള്ളവര്‍ ദുഃഖിതരായും രോഗാതുരരായും നമുക്കു കാണാന്‍ കഴിയുന്നു. അവരെ മായാബന്ധത്തില്‍ നിന്ന് മോചനം നല്‍കി ജന്മപാപങ്ങളും കര്‍മ്മദോഷങ്ങളും തീര്‍ത്ത് വീണ്ടെടുത്തു രക്ഷിക്കുവാന്‍ അവതാരഗുരുവിന്റെ ബന്ധത്തില്‍ക്കൂടി സാധിക്കും.
ആശയറ്റ് ഈശ്വരകര്‍മ്മം ഗുരുവിന്റെ അനുഗ്രഹത്തില്‍ക്കൂടി ചെയ്യുമ്പോള്‍ ആത്മപരിശുദ്ധിയും പരമാര്‍ത്ഥജ്ഞാനവും ലഭിച്ച് പരമാനന്ദാവസ്ഥയില്‍ എത്തുവാന്‍ കഴിയും.
















