ആ പഴയ വഴിച്ചാലിലൂടെയുള്ള നീക്കം ഇനിയും തുടരാതിരിക്കുക. പുറത്തേക്കുള്ള വഴിയാകട്ടെ നിങ്ങളുടെ കൈകള്‍ക്കുള്ളിലാണ്. മനസ്സാണ് ഭൂതകാലം, മൃതമായത്, ഒരുവനതിനെ എവിടെയെങ്കിലുംവച്ച് തകര്‍ക്കുകയും അതില്‍നിന്നും പുറത്തുചാടുകയും ചെയ്യേണ്ടതുണ്ട്. മനസ്സാണ് തടവറ, അടിമത്തം. അതില്‍നിന്നും പുറത്തുചാടുകയും ചെയ്യേണ്ടതുണ്ട്. അതിനുള്ള സമയമാകട്ടെ വന്നെത്തിയിരിക്കുന്നു.
തീര്‍ച്ചയായും ഞാനറിയുന്നു. നിങ്ങളിതെപ്പറ്റി കൃത്യമായും ബോധവാനല്ലെന്ന്. എന്നാല്‍ നിങ്ങള്‍ക്കതെപ്പറ്റി തീരെ അറിയില്ലെന്നുമില്ല. ധൈര്യം സംഭരിക്കുക, അജ്ഞാതത്തിലേക്ക് കൂപ്പുകുത്തുക.
ഒരൊറ്റ ചുവടു ധാരാളം, കാരണം, അടുത്തത് സ്വാഭാവികമായും അനുഗമിക്കപ്പെടുന്നു. എന്നാല്‍ ചിന്തിച്ചുകൊണ്ടേ നടന്നേക്കരുത്. ചിന്തകള്‍ നിങ്ങളെ എവിടേക്കെങ്കിലും നയിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നു. പക്ഷേ, വാഗ്ദാനം എല്ലായ്‌പ്പോഴും വാഗ്ദാനമായി മാത്രം നിലകൊള്ളുന്നു.
എന്തുകൊണ്ടെന്നാല്‍, ജീവിതത്തെ അപ്പാടെയെടുക്കുമ്പോള്‍ ചിന്ത വെറും ശക്തിരഹിതമാകുന്നു. അതിനാല്‍ ദയവായി അസ്തിത്വത്തിലുറച്ചു നില്‍ക്കുക. ശങ്കകളേതുമില്ലാതെ, നഷ്ടപ്പെടാനാകട്ടെ, നിങ്ങള്‍ക്ക് യാതൊന്നുമില്ല. കാരണം നിങ്ങള്‍ക്ക് യാതൊന്നുമില്ല തന്നെ! ഇതു തിരിച്ചറിയുക, ആരുമല്ലാതായിത്തീരുക, ഒന്നുമല്ലാതായിത്തീരുക.
















