Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2014, 08:15 pm IST
in Samskriti

പദ്മഹസ്തഃ പദ്മമാലീ പദ്മശോഭിപദദ്വയഃ

പദ്മനേത്രഃ പദ്മഹാസോ വേദധൃക് വേദപാലകഃ

862. പദ്മഹസ്തഃ – പദ്മംപോലെ മനോഹരവും മൃദുവുമായ കൈത്തലമുള്ളവന്‍; പദ്മത്തെ, താമരപ്പൂവിനെ കൈയില്‍ ധരിക്കുന്നവന്‍; പദ്മയെ, മഹാലക്ഷ്മിയെ കൈയില്‍ ധരിക്കുന്നവന്‍ എന്നു മൂന്നുതരത്തില്‍ ഈ നാമത്തെ വ്യാഖ്യാനിക്കാം.

താമരപ്പൂവിനോട് കൈത്തലം, പാദം, മുഖം എന്നീ അവയവങ്ങളെ ഉപമിക്കുന്നത് സൗന്ദര്യം ആവിഷ്‌കരിക്കുന്ന കവി സങ്കേതമാണ്. താമരപ്പൂവിന്റെ ഇതളിനോട് കണ്ണുകളെ ഉപമിക്കുന്നതും സാധാരണയാണ്. ഈ ശ്ലോകത്തില്‍ത്തന്നെ ഗുരുവായൂരപ്പന്റെ പാദം, കണ്ണ്, ഹാസം എന്നിവയെ താമരപ്പൂവുമായി ബന്ധപ്പെടുത്തുന്നുണ്ട്. ‘ പദ്മഹസ്തഃ’ എന്ന നാമം ഭഗവാന്റെ തൃക്കൈകളുടെ ഭംഗി ആവിഷ്‌ക്കരിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കാം.

വിഷ്ണുഭഗവാന്റെ ചതുര്‍ബാഹുവായ സങ്കല്‍പത്തില്‍ ഭഗവാന്റെ വലതുകൈകളിലൊന്നില്‍ ധരിച്ചിരിക്കുന്ന ആയുധം താമരപ്പൂവാണ്. പാഞ്ചജന്യം എന്ന ശംഖും, സുദര്‍ശനം എന്ന ചക്രം, കൗമോദകി എന്ന ഗദ എന്നിവയാണ് മറ്റായുധങ്ങള്‍. ഈ നാലായുധങ്ങളില്‍ ഏറ്റവും പ്രധാനം പദ്മമാണെന്നാണ് ആചാര്യമതം. വേദനിപ്പിക്കാതെ ശത്രുവിനെ കീഴടക്കാന്‍ ഈ ആയുധത്തിനു കഴിയും. മഹാലക്ഷ്മീ ദേവിതന്നെ ആയുധരൂപത്തില്‍ ഭഗവാന്റെ കയ്യിലിരിക്കുന്നു. ദേവി ഭഗവാന്റെ മായയുടെ രൂപമാണ്. വിഷ്ണുമായയ്‌ക്ക് ശ്രീപരമേശ്വരനെപ്പോലും അനായാസമായി കീഴ്‌പ്പെടുത്താന്‍ കഴിയും.

ഇനിയൊരു വ്യാഖ്യാനം ഭഗവാനു തന്റെ പ്രേയസിയായ ലക്ഷ്മീദേവിയെ സദാ കാണാനായി കൈയ്യില്‍ ധരിച്ചിരിക്കുന്നുവെന്നാണ്. ഭഗവാന്റെ വക്ഷസ്സാണു ദേവിയുടെ സ്ഥാനം. ഭഗവാന്റെ ഭക്തര്‍ക്കു ദേവീദര്‍ശനഭാഗ്യം അനായാസമായി ലഭിക്കും. ഭഗവാന് നെഞ്ചിലിരിക്കുന്ന ദേവിയെ കാണാന്‍ എളുപ്പമല്ല. സദാ കണ്ട് ആനന്ദിക്കാനായി പദ്മാദേവിയെ പദ്മാക്ഷനായ ഭഗവാന്‍ കൈയില്‍ ധരിച്ചിരിക്കുന്നു. ഭഗവാനു ദേവിയുടെ നേര്‍ക്കുള്ള പ്രേമപ്രകര്‍ഷം വെളിപ്പെടുത്തുന്നതാണ് വ്യാഖ്യാനം.

863. പദ്മമാലീഃ – താമരമാലയണിഞ്ഞവന്‍. താമരപ്പൂക്കള്‍ കോര്‍ത്തുണ്ടാക്കിയ മാല ഭഗവാനു പ്രീതികരമാണ്. ഭക്തര്‍ പദ്മമാലയണിയിച്ച് ഭഗവാനെ ആരാധിക്കാറുണ്ട്.

864. പദ്മശോഭിപദദ്വയഃ – താമരപ്പൂവുപോലെ ശോഭിക്കുന്ന രണ്ടുപാദങ്ങളുള്ളവന്‍. പാദങ്ങളുടെ ഭംഗി ആവിഷ്‌കരിക്കാന്‍ താമരയുമായി താരതമ്യപ്പെടുത്തുന്നതു കവിസങ്കേതം.

865. പദ്മനേത്രഃ – താമരയിതള്‍പോലെ മനോഹരമായ കണ്ണുകളുള്ളവന്‍. ഭംഗിയുള്ള കണ്ണുകളെ താമരയിതളിനോടുപമിക്കുന്നതു കവി സങ്കേതം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.