Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 603-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2014, 07:46 pm IST
inSamskriti

നൈവ തസ്യ കൃതേനാര്‍ത്ഥോ നാകൃതേനേഹ കശ്ചന

യദ്യഥാ നാമ സമ്പന്നം തത്തഥാ സ്ത്വിതരേണ കിം

വസിഷ്ഠന്‍ തുടര്‍ന്നു: വസിഷ്ഠന്‍ തുടര്‍ന്നു: പ്രബുദ്ധനില്‍ ഉണ്ടാവുന്ന അനുഭവപ്രതീതികള്‍ക്ക് ‘ഇത് സുഖം’, ‘ഇത് ദുഃഖം’ എന്ന വേര്‍തിരിവില്ല. ലോകവും ആത്മാവും ഒന്നും ഉണ്മയല്ല എന്ന തിരിച്ചറിവില്‍, എല്ലാമെല്ലാം ഒരേയൊന്നിന്റെ അവിഭാജ്യഘടകങ്ങള്‍ മാത്രമാണെന്ന ഉണര്‍വില്‍ സുഖം, ദുഃഖം എന്നീ വാക്കുകള്‍ അര്‍ത്ഥമില്ലാത്ത ജല്പനങ്ങള്‍ മാത്രമാകുന്നു. അവരിലെ ദുഃഖത്തിന് ആഴമില്ല, കാരണം അവര്‍ ആകുലതകള്‍ക്ക് അതീതരാണല്ലോ.

പരമശിവന്‍ ബ്രഹ്മാവിന്റെ ശിരസ്സുകളില്‍ ഒന്ന് നുള്ളിയെടുത്തു എന്നാണു പറയപ്പെടുന്നത്. ബ്രഹ്മാവിന് വേണമെങ്കില്‍ അതിന് പകരം ഒരു പുതിയ ശിരസ്സ് വളര്‍ത്തിയെടുക്കാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അത് ചെയ്തില്ല. കാരണം ഈ ‘സൃഷ്ടി’ എന്ന സങ്കല്‍പം തന്നെ മിഥ്യയായിരിക്കുമ്പോള്‍ ‘എനിക്ക് ഒരു ശിരസ്സുകൂടി ഉണ്ടായിട്ടെന്തു കാര്യം?’

‘എന്തെങ്കിലും ചെയ്തിട്ട് നേടാന്‍ അദ്ദേഹത്തിന് ഒന്നുമുണ്ടായിരുന്നില്ല. എന്തെങ്കിലും കര്‍മ്മങ്ങള്‍ ചെയ്യാതിരുന്നിട്ടും ഒരു നേട്ടവും ഉണ്ടായിരുന്നില്ല. എന്തെല്ലാം സംഭവിക്കണമോ അവ അങ്ങിനെ തന്നെ നടക്കട്ടെ. അതിന് മാറ്റങ്ങള്‍ ഉണ്ടാക്കുന്നതെന്തിനാണ്?’

കാമദേവനെ എരിച്ചുകളയാന്‍ പോലും ശക്തിമാനായ പരമശിവന് തന്റെ പ്രിയതമയായ പാര്‍വതിക്ക് വേണ്ടി പാതിമെയ് പകുത്തു കൊടുക്കേണ്ടിവന്നു. എല്ലാ ആസക്തികളില്‍ നിന്നും മുക്തനാവാന്‍, എല്ലാ സ്‌നേഹബന്ധനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കെല്‍പ്പുള്ള ശിവന്‍ തന്റെ പ്രിയതമയുമായി പ്രേമബന്ധമുള്ളതുപോലെ പെരുമാറുന്നു! അദ്ദേഹത്തിന് ആസക്തികൊണ്ട് എന്തെങ്കിലും നേടാനോ അനാസക്തിപരിശീലനം കൊണ്ട് മറ്റെന്തെങ്കിലും നേടാനോ ഇല്ല. അതങ്ങിനെ നില്‍ക്കട്ടെ.

ഭഗവാന്‍ വിഷ്ണുപോലും പലവിധ കര്‍മ്മങ്ങളില്‍ ആമഗ്‌നനാണ്. മാത്രമല്ല എല്ലാവരെയും കര്‍മ്മനിരതരാവാന്‍ ഭഗവാന്‍ ആഹ്വാനവും ചെയ്യുന്നു. അദ്ദേഹം സ്വയം മരിക്കുന്നു, ചിലപ്പോള്‍ കൊല്ലുന്നു. ജനിക്കുന്നു, വളരുന്നു, എന്നിങ്ങനെ ഭഗവാനും മാറ്റങ്ങള്‍ക്ക് വിധേയമായതുപോലെ നമുക്ക് കാണാകുന്നു. എങ്കിലും അപ്പോഴെല്ലാം അദ്ദേഹം ഇതില്‍ നിന്നെല്ലാം പൂര്‍ണ്ണസ്വതന്ത്രനത്രേ. ഈദൃശകര്‍മ്മങ്ങളില്‍ നിന്ന്! വിട്ടു നില്‍ക്കുക അദ്ദേഹത്തിന് നിഷ്പ്രയാസമാണ്. എന്നാല്‍ അത്തരം നിയന്ത്രണങ്ങള്‍ കൊണ്ട് എന്ത് നേട്ടമാണുണ്ടാവുക?

അതുകൊണ്ട് എല്ലാമെല്ലാം അങ്ങിനെ തന്നെ തുടരട്ടെ. അനന്താവബോധത്തെ സാക്ഷാത്കരിച്ചവരുടെ മനോഭാവം ഇതാണ്. ജീവന്മുക്തന്മാരെങ്കിലും സൂര്യചന്ദ്രാദികളും അഗ്‌നിയുമെല്ലാം അവരവരുടെ സഹജകര്‍മ്മങ്ങള്‍ അനുസ്യൂതം അനുഷ്ഠിക്കുന്നു. അജ്ഞരായ മനുഷ്യരെപ്പോലെ പരസ്പരം പോരാടുന്ന വിരുദ്ധശക്തികള്‍ക്ക് വേണ്ടി നിലകൊള്ളുന്നതായി കാണപ്പെടുന്ന ദേവഗുരുവായ ബൃഹസ്പതിയും അസുരഗുരുവായ ശുക്രാചാര്യനും ജീവന്മുക്തന്മാര്‍ തന്നെ. അതിഘോരയുദ്ധങ്ങളില്‍ ഏര്‍പ്പെട്ട് ഖ്യാതിനേടിയ ജനകമഹാരാജാവ് ജീവന്മുക്തനായ രാജര്‍ഷിയത്രേ. അകമേ പൂര്‍ണ്ണ മുക്തിപദത്തില്‍ വിരാജിച്ചുകൊണ്ട് രാജകര്‍മ്മങ്ങള്‍ ഉചിതമായി നിര്‍വ്വഹിച്ചുവന്ന അനേകം രാജര്‍ഷിമാരുണ്ട്. ലൗകീകകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പ്രബുദ്ധനും അജ്ഞാനിയും ഒരുപോലെയാണ് പെരുമാറുന്നത്. മുക്തിയും ബന്ധനവും തമ്മിലുള്ള വ്യത്യാസം ഒരുവന്റെ ബോധതലത്തിലാണ്. ഉപാധികള്‍ അജ്ഞാനിയുടെ ബോധത്തിന് അതിര്‍ത്തികള്‍ തീര്‍ക്കുമ്പോള്‍ ജീവന്മുക്തന്റെ ബോധത്തിന് പരിമിതികളില്ല.

ബലി, പ്രഹ്ലാദന്‍, നമൂചി, വൃത്രന്‍, അന്ധകന്‍, മുരന്‍, തുടങ്ങിയ രാക്ഷസന്മാരും പ്രബുദ്ധരായിരുന്നു. ഇഷ്ടാനിഷ്ടങ്ങള്‍, മാനസീകവ്യാപാരങ്ങള്‍, ഉപബോധമനസ്സ്, ഇവയൊന്നും പ്രബുദ്ധന്റെ ബോധത്തെ ബാധിക്കുന്നില്ല. അനന്തമായ അവബോധത്തില്‍ അഭിരമിക്കുമ്പോള്‍ എല്ലാത്തരം വിഭിന്നതകളും അസ്തമിക്കുന്നു.

സൃഷ്ടിയില്‍ നാം കാണുന്ന വൈവിദ്ധ്യം ഒരു മഴവില്ലിലെ വര്‍ണ്ണങ്ങള്‍ പോലെയുള്ള വെറും കാഴ്ചയാണ്. ആകാശത്ത് ശൂന്യതയും അകലങ്ങളും ‘കാണപ്പെടുന്നതു’പോലെ ലോകമെന്ന പ്രതീതി അനന്തബോധത്തില്‍ കാലദേശനിബദ്ധമായും താല്‍ക്കാലികമായും കാണപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.