Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 602-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2014, 09:46 pm IST
in Samskriti

രാമന്‍ ചോദിച്ചു: വിപശ്ചിത് രാജാവ് പ്രബുദ്ധനായിരുന്നുവെങ്കില്‍ അദ്ദേഹം എന്തിനാണ് സ്വയം സിംഹമായും മറ്റും കരുതാനിടയായത്?

വസിഷ്ഠന്‍ പറഞ്ഞു: ഈ രാജാക്കന്മാരുടെ കാര്യത്തില്‍ അവര്‍ പ്രബുദ്ധരും ജ്ഞാനികളും ആണെന്ന് സംഭാഷണമദ്ധ്യേ പറഞ്ഞങ്കിലും വിപശ്ചിത് രാജാവ് പൂര്‍ണ്ണപ്രബുദ്ധനായിരുന്നില്ല. ആ നാല് രാജാക്കന്മാര്‍ പ്രബുദ്ധരോ അജ്ഞാനികളോ ആയിരുന്നില്ല. അവര്‍ ഈ രണ്ട് തലങ്ങള്‍ക്കും  ഇടയില്‍ ചാഞ്ചാടുകയായിരുന്നു. പ്രബുദ്ധതയുടെ മിന്നലാട്ടങ്ങളുണ്ടായിരുന്നു എങ്കിലും സംസാരബന്ധനത്തിന്റേതായ അങ്കലാപ്പുകളും അവരില്‍ ഉണ്ടായിരുന്നു.

അവര്‍ അര്‍ദ്ധപ്രബുദ്ധരായിരുന്നു. വിപശ്ചിത് രാജാവിന്റെ നേട്ടങ്ങളെല്ലാം അദ്ദേഹത്തിന്റെ ധ്യാനസപര്യകള്‍ കൊണ്ട് നേടിയതാണ്. അതദ്ദേഹം പൂര്‍ണ്ണപ്രബുദ്ധത പ്രാപിച്ചിരുന്നത് കൊണ്ടല്ല. സിദ്ധികളും മനോബലവും മറ്റും ലഭിക്കാന്‍ ധ്യാനാഭ്യാസങ്ങള്‍ കൊണ്ട് സാധിക്കും.

പരമപദപ്രാപ്തി കൈവന്നവനില്‍ അജ്ഞാനമോ മോഹവിഭ്രമങ്ങളോ ഇല്ല. അവര്‍ക്കെങ്ങനെയാണ് ഭ്രമക്കാഴ്‌ച്ചകള്‍ ഉണ്ടാവുക? ജ്ഞാനസംപൂര്‍ത്തരായ അവര്‍ക്ക് മിഥ്യയെ എങ്ങിനെ കാണാനാകും? ധ്യാനസപര്യയാലോ മറ്റോ അതിമാനുഷികമായ സിദ്ധിവിശേഷം നേടിയിട്ടുള്ളവരില്‍, അവ കൃപയാലോ വരത്താലോ ലഭ്യമായതാണെങ്കില്‍ക്കൂടി അവരിലെ അജ്ഞാനം മറ നീക്കി പുറത്തു കാണുക തന്നെ ചെയ്യും.

കാരണം അവര്‍ ധ്യാനിച്ചത് പരമസത്യത്തെയല്ല, സത്യത്തില്‍ നിന്നും വിട്ടുള്ള മറ്റെന്തിനെയോ ഒക്കെയാണ്. മുക്തരായ ഋഷിപുംഗവന്‍മാരാണെങ്കിലും നിത്യജീവിതത്തില്‍ അവരിലും വിഷയീകരണത്തിനു വശംവദരാണ്. മോക്ഷം എന്ന് പറയുന്നതും മനസ്സിന്റെ ഒരവസ്ഥ മാത്രമാണ്. ദേഹത്തിന്റെ നിയതപ്രവര്‍ത്തനങ്ങളുമായി ബന്ധത്തിലായതിനാല്‍ അതിന് അവസാനമില്ല.

ഒരിക്കല്‍ അജ്ഞാനത്തില്‍ നിന്നും വിടുതല്‍ കിട്ടിയ, അല്ലെങ്കില്‍ നിര്‍മമനായ ഒരാളെ മനസ്സിന്റെ ബന്ധനം ബാധിക്കുകയില്ല. പഴം ഒരിക്കല്‍ മരത്തില്‍ നിന്നും താഴെ വീണുകഴിഞ്ഞാല്‍പ്പിന്നെ ആ ഫലത്തെ വീണ്ടുമാ മരവുമായി ബന്ധിപ്പിക്കാന്‍ യാതൊരു പ്രയത്‌നങ്ങള്‍ക്കുമാവില്ല.

പ്രബുദ്ധപുരുഷനില്‍പ്പോലും ദേഹം അതിന്റെ സഹജമായ നിയതസ്വഭാവമനുസരിച്ച് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അയാളിലെ ബോധം മാറ്റമില്ലാതെ നിലകൊള്ളുന്നു. ശരീരത്തിന്റെ അവസ്ഥകള്‍ അതിനെ ബാധിക്കുന്നതേയില്ല. ധ്യാനാദികള്‍ കൊണ്ട് നേടിയ സിദ്ധികള്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയും എന്നാല്‍ ഒരാളുടെ നിര്‍വാണപദപ്രാപ്തി  മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുകയില്ല.

തേനിന്റെ സ്വാദ് മറ്റൊരാള്‍ക്ക് വാക്കുകളാലോ മറ്റോ മനസ്സിലാക്കിക്കൊടുക്കാന്‍ സാദ്ധ്യമല്ലല്ലോ. സംസാരബന്ധനവും അതിന്റെ വേദനയും അനുഭവിച്ചിട്ടുള്ളവര്‍ക്ക് ആ വേദനകളില്‍ നിന്നെല്ലാമുള്ള വിടുതലാണ് മുക്തി. ആരൊരാളുടെ അന്തരംഗം പ്രശാന്തശീതളമാണോ, അയാള്‍ മുക്തന്‍. എന്നാല്‍ മനസ്സും ഹൃദയവും കലുഷാകുലമായവന്‍ എന്നും ബന്ധനത്തിലാണ്. മുക്തിയും ബന്ധനവും ശരീരം പ്രകടിപ്പിക്കുന്ന അവസ്ഥകളല്ല.

തന്റെ ദേഹം ആയിരം കഷണങ്ങളാക്കിയാലും തന്നെപ്പിടിച്ചു ചക്രവര്‍ത്തിയാക്കിയാലും മുക്തപുരുഷന്‍ മുക്തന്‍ തന്നെയാണ്. താന്‍ നിലവിളിച്ചാലും ഉറക്കെ ചിരിച്ചാലും പ്രബുദ്ധന്റെ പ്രബുദ്ധതയ്‌ക്ക് മാറ്റമില്ല. അയാള്‍ സ്വയം അമിതാഹ്ലാദത്തിലോ വിഷാദത്തിലോ ആമഗ്‌നനാവുന്നില്ല. ഇത്തരം അനുഭവങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും അയാളില്‍  സന്തോഷസന്താപാനുഭവങ്ങളില്ല.

പ്രബുദ്ധന്‍ മരിച്ചാലും മരിക്കുന്നില്ല. അയാള്‍ വിലപിച്ചാലും വിലപിക്കുന്നില്ല. ചിരിച്ചാലും അയാള്‍ ചിരിക്കുന്നില്ല. അയാള്‍ മമതയോടെ, ആസക്തിയോടെ ജീവിതം നയിച്ചാലും അയാളില്‍  ആസക്തിയില്ല. അയാള്‍ക്കാരോടും മമതയില്ല. അയാളില്‍ ക്രോധമില്ലെങ്കിലും ആവശ്യത്തിനയാള്‍ ക്രുദ്ധനാവും. മോഹവിഭ്രമങ്ങള്‍ പ്രകടിപ്പിച്ചാലും അയാള്‍ ഒരിക്കലും മോഹത്തിനടിമപ്പെടുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.