ന്യൂയോര്‍ക്ക്: നീന്തല്‍ കുളത്തിലെ വിസ്മയമായ മൈക്കിള്‍ ഫെല്‍പ്സിന് ആറ് മാസത്തേയ്ക്ക് മത്സര വേദികള്‍ അന്യമാകുന്നു.
മദ്യലഹരിയില്‍ വാഹനമോടിച്ചതിന് കഴിഞ്ഞ ആഴ്ച്ച ഫെല്‍പ്സിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ആറു മാസത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തിയതാണ് യുഎസ് താരത്തിന് വിനയായത്.
യുഎസ് നീന്തല്‍ അസോസിയേഷനാണ് താരത്തെ വിലക്കിയത്. 2016 ഒളിമ്പിക്സിനു ശേഷം വിരമിക്കുമെന്ന് ഫെല്‍പ്സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
നീന്തലില്‍ ഇതേവരെ 18 സ്വര്‍ണവും, രണ്ടു വെള്ളിയും രണ്ടു വെങ്കലവുമുള്‍പ്പടെ 22 ഒളിമ്പിക് മെഡലുകള്‍ നേടിയ താരമാണ് ഫെല്‍പ്സ്.
















