Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2014, 07:48 pm IST
in Samskriti

839. പാശായുധഃ – പാശം ആയുധമായുള്ളവന്‍ വരുണന്‍. വരുണപാശം ഒരു ദിവ്യായുധമാണ്. വരുണപാശത്തില്‍നിന്ന് സ്വയം രക്ഷപ്പെടാനാവില്ലെന്നു പ്രസിദ്ധം.

പാശം എന്ന പദത്തിന് ബന്ധം എന്നും അര്‍ത്ഥമുണ്ട്. അമ്മയെയും കുഞ്ഞിനെയും ഭാര്യയെയും ഭര്‍ത്താവിനെയുംപോലെയുള്ള കുടുംബബന്ധങ്ങളും സ്‌നേഹബന്ധങ്ങളും ഗുരുശിഷ്യബന്ധവും മാതൃഭൂമി, മാതൃഭാഷ തുടങ്ങിയവയോടുളള ബന്ധവുമൊക്കെ ഭഗവാന്‍ പ്രപഞ്ചപ്രവര്‍ത്തനത്തിന് പ്രേരകമാക്കാറുണ്ട്. ബന്ധം എന്ന അര്‍ത്ഥം ഗുരുവായൂരപ്പന്റെ കാര്യത്തില്‍ പ്രസക്തമാണെങ്കിലും തുടര്‍ന്നുവരുന്ന നാമങ്ങള്‍ വരുണ ദേവനെ കുറിക്കുന്നവയാകയാല്‍ വരുണന്‍ എന്ന അര്‍ത്ഥം സ്വീകരിക്കാം.(ഇതുതൊട്ടുള്ള നാലുനാമങ്ങള്‍ ഗുരുവായൂരപ്പനെ വരുണനായി സ്തുതിക്കുന്നു)

840. നദീകാന്തഃ – നദികളുടെ കാന്തന്‍. വരുണന്‍ സമുദ്രത്തിന്റെ അധിഷ്ഠാനദേവനാണ്. നദികള്‍ ഒഴുകിയെത്തുന്നതു സമുദ്രത്തിലാകയാല്‍ വരുണനെ നദികളുടെ ഭര്‍ത്താവായി സ്തുതിക്കുന്നു.

841. വരുണഃ – വരുണന്‍. അഷ്ടദിക്പാലന്മാരില്‍ പടിഞ്ഞാറേ ദിക്കിന്റെ സംരക്ഷകനും ജലത്തിന്റെയും സമുദ്രത്തിന്റെയും അധീശനുമാണു വരുണന്‍. ദ്വാദശാദിത്യന്മാരില്‍ ഒരാദിത്യനുമാണ്. വരുണശബ്ദത്തിന് ആവരണം ചെയ്യുന്നവന്‍ എന്നാണര്‍ത്ഥം. ജലത്തിന്റെ രൂപത്തില്‍ ഭൂമിയെ ആവരണം ചെയ്യുന്നതുകൊണ്ടും പ്രകാശത്തിന്റെ രൂപത്തില്‍ എല്ലാത്തിനെയും ആവരണം ചെയ്യുന്നതുകൊണ്ടും വരുണന്‍ എന്ന പേര്. ആയുസ്സിനുവേണ്ടി ആരാധിക്കപ്പെടുന്നവന്‍ എന്നും ആചാര്യന്മാര്‍ ഈ നാമത്തെ വ്യാഖ്യാനിക്കുന്നു.

842. യാദ്‌സാംപതിഃ – യാദസ്സുകളുടെ നാഥന്‍. യാദസ്സ് എന്ന പദത്തിന്റെ മുഖ്യമായ അര്‍ത്ഥം ജലം എന്നാണ് എല്ലാ ജലത്തിനും അധിപതിയാണു വരുണന്‍. യാദസ്സിന് നദി എന്നും അര്‍ത്ഥമുണ്ട്. നദീകാന്തനായ വരുണം ആ അര്‍ത്ഥത്തിലും യാദസാം പതിയാണ്. യാദസിന് വലിപ്പമുള്ള ജലജന്തു എന്നും അര്‍ത്ഥമുണ്ട്.  എല്ലാ ജലത്തിനും പതിയായ വരുണം ആ ജലത്തില്‍ ജീവിക്കുന്ന എല്ലാത്തിനും പതിയാകുന്നതു സ്വാഭാവികം.

843. രാജരാജഃ – രാജരാജന്‍. രാജരാജന്‍ എന്ന പദത്തിന് പല അര്‍ത്ഥങ്ങളുണ്ടെങ്കിലും തുടര്‍ന്നുവരുന്ന നാമങ്ങള്‍ യക്ഷരാജനായ കുബേരനെക്കുറിച്ചാകയാല്‍ ആ അര്‍ത്ഥത്തിനു പ്രാധാന്യം കൊടുക്കാം. രാജശബ്ദം പ്രകാശമുള്ളത് എന്ന അര്‍ത്ഥത്തില്‍ യക്ഷന്മാരെ കുറിക്കുന്നു. യക്ഷന്മാര്‍ ദേവന്മാരുടെ ഒരു വര്‍ഗ്ഗമാണ്. അവരുടെ രാജാവും വിശ്രവസ്സിന്റെ പുത്രനുമായ വൈശ്രവണനെ ഈ നാമം കുറിക്കുന്നു.

ഭൂപ്രദേശങ്ങളില്‍ ഒന്നിന്റെ അധിപതിയെ രാജാവെന്നു പറയും. രാജാക്കന്മാരുടെ രാജാവ് രാജരാജന്‍. ചക്രവര്‍ത്തി എന്നും പറയാം. എല്ലാ രാജാക്കന്മാരുടെയും രാജാവായ ഗുരുവായ ഗുരുവായൂരപ്പനെ നാമം സ്തുതിക്കുന്നുവെന്നും വ്യാഖ്യാനം.

രാജശബ്ദത്തിനു പ്രകാശമെന്ന് അര്‍ത്ഥമുണ്ടെന്നു മുമ്പു പറഞ്ഞു. പ്രകാശമുള്ളവയിലെല്ലാം പ്രകാശമായി വര്‍ത്തിക്കുന്ന ഗുരുവായൂരപ്പനെ സ്തുതിക്കുന്ന നാമമായും വ്യാഖ്യാനിക്കാം. (ഇതുതൊട്ടുള്ള എട്ടുനാമങ്ങള്‍ ഗുരുവായൂരപ്പനെ കുബേരനായി സ്തുതിക്കുന്നു)

844. യക്ഷരാജഃ – യക്ഷരാജന്‍. യക്ഷന്മാരുടെ രാജാവ്. യക്ഷന്മാരുടെ കൂട്ടത്തില്‍ കൂടുതല്‍ പ്രകാശമുള്ളവന്‍ എന്നും വ്യാഖ്യാനിക്കാം.

845. പൗലസ്ത്യഃ – പൗലസ്ത്യന്‍. പുലസ്ത്യ മഹര്‍ഷിയുടെ വംശപരമ്പരയില്‍ പിറന്നവന്‍. ബ്രഹ്മാവിന്റെ മകനായ പുലസ്ത്യന്റെ മകന്‍ വിശ്രവസ്സ്. വിശ്രവസ്സിന് ഇളിബിളയില്‍ പിറന്ന പുത്രനാണു കുബേരന്‍.

846. നരവാഹനഃ – നരവാഹനന്‍. മനുഷ്യനെ വാഹനമാക്കിയവന്‍. മനുഷ്യര്‍ ചുമക്കുന്ന പല്ലക്കില്‍ യാത്ര ചെയ്യുന്നതിനാല്‍ ഈ പേര്. മനുഷ്യന്റെ ചുമലില്‍ കയറി യാത്ര ചെയ്യുന്നവനെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.