തിരുവനന്തപുരം: ഒളിംപ്യന്‍ പ്രീജ ശ്രീധരന്‍ ട്രാക്കിനോടു വിടപറയുന്നു.
ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് അവസാന രാജ്യാന്തര മത്സരമായിരുന്നു എന്ന് പ്രീജ ശ്രീധരന്‍ പറഞ്ഞു.
അടുത്ത വര്‍ഷം നടക്കുന്ന ദേശീയ ഗെയിംസിനു ശേഷം പൂര്‍ണമായും വിരമിക്കും. കുടുംബജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് വിരമിക്കുന്നത്.
അത്‌ലറ്റിക്‌സിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പ്രീജ പറഞ്ഞു.
2010 ലെ ഗാങ്ഷൂ ഏഷ്യന്‍ ഗെയിംസില്‍ പതിനായിരം മീറ്ററില്‍ സ്വര്‍ണവും അയ്യായിരം മീറ്ററില്‍ വെള്ളി നേടിയതുമാണ് പ്രീജയുടെ മികച്ച പ്രകടനം.
ഇടുക്കിയിലെ മുല്ലക്കാനം എന്ന ഗ്രാമത്തില്‍ നിന്ന് രാജ്യത്തിന്റെ അഭിമാനമായി മാറിയ ചരിത്രമാണ് പ്രീജ ശ്രീധരന്റേത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ദീര്‍ഘദൂര ഓട്ടക്കാരിയായ പ്രീജയെ ഇനി രാജ്യാന്തര മല്‍സരവേദികളില്‍ കാണാനാകില്ല.വിരമിച്ചാലും കായികരംഗത്തു തന്നെ ഉണ്ടാകുമെന്ന് പ്രീജ പറയുന്നു.
















