മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ആദ്യ മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് പര്യടനത്തില്‍ ഉണ്ടായിരുന്ന മലയാളം താരം സഞ്ജു വി. സാംസന്‍ ടീമിലില്ല. കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനുള്ള അവസരമാണ് ഇതോടെ സഞ്ജുവിന് നഷ്ടമായത്.
ഇടംകൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും ലെഗ് സ്പിന്നര്‍ അമിത് മിശ്രയും ടീമിലെത്തിയപ്പോള്‍ രോഹിത് ശര്‍മയെ പരുക്കു മൂലം ഒഴിവാക്കി. സ്പിന്നര്‍ ആര്‍. അശ്വിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.
ടീം ഇന്ത്യ: എം.എസ്. ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അജങ്ക്യ രഹാനെ, വിരാട് കോഹ്‌ലി, അമ്പാട്ടി റായിഡു, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, എം. വിജയ്, കുല്‍ദീപ് യാദവ്.
ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം ഒക്‌ടോബര്‍ എട്ടിന് കൊച്ചിയിലാണ്. ഏകദിനത്തിനായുള്ള ഇന്ത്യന്‍ ടീം നാളെ കൊച്ചിയിലെത്തും. വെസ്റ്റിന്‍ഡീസ് ടീം തിങ്കളാഴ്ചയാണ് വരുന്നത്. ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍ ടീം പരിശീലനത്തിനിറങ്ങും. ഉച്ചക്ക് 1.30 മുതലാണ് വിന്‍ഡീസിന്റെ പരിശീലനം.
















