Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കരപ്പുറത്തിന്റെ പെരുമയുമായി കബഡി കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2014, 03:52 pm IST
inAlappuzha

ചേര്‍ത്തല: കരപ്പുറത്തിന്റെ ചരിത്രത്തില്‍ എഴുതപ്പെടാതെ പോയ ഒരു ഏടുണ്ട്. കബഡി എന്ന കളി കൊണ്ട് ജീവിതം കരുപിടിപ്പിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ. ഈ കായികാഭ്യാസത്തെ ജനകീയമാക്കിമാറ്റിയ സെവന്‍ഹീറോസ് എന്ന ക്ലബ്ബിന്റെ ചരിത്രം കൂടിയാണിത്.

പണ്ടുകാലങ്ങളില്‍ ദേവീക്ഷേത്രമൈതാനിയിലെ വൈകുന്നേരങ്ങളില്‍ മുഴങ്ങിക്കേട്ട കബഡി-കബഡി വിളികള്‍ പിന്നീട് ഒരു നാടിന്റെ മുഴുവന്‍ ആവേശമായി മാറി.  ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചിലാണ് കബഡി ചേര്‍ത്തലക്കാര്‍ നെഞ്ചോടു ചേര്‍ത്തത്. കൃത്യമായി പറഞ്ഞാല്‍ കേരള കബഡി ടീമില്‍ അംഗമായിരുന്ന റോയി എന്ന ചെറുപ്പക്കാരന്‍ സ്വായത്തമാക്കിയ ഈ കായികാഭ്യാസം ചേര്‍ത്തലയിലെ തന്റെ സുഹൃത്തുക്കള്‍ക്ക് പകര്‍ന്നു നല്‍കുകയായിരുന്നു. സെവന്‍ഹീറോസ് എന്ന ക്ലബ്ബിന്റെ ഉദയവും അതുതന്നെ. ഇന്നും വൈകുന്നേരങ്ങളില്‍ ചിട്ടയായ പരിശീലനങ്ങളിലൂടെ ഒരു മൂന്നാം തലമുറയെ തയ്യാറാക്കുന്നുണ്ട് ചേര്‍ത്തലയുടെ കബഡി പെരുമ നിലനിര്‍ത്താന്‍. ഇതിനു നേതൃത്വം നല്‍കുന്നത് സെവന്‍ഹീറോസിന്റെ പഴയ കളിക്കാര്‍ തന്നെയാണ്.  എത്രയോ താരങ്ങള്‍  ഈ ക്ലബ്ബില്‍ നിന്ന് ഉദയം കൊണ്ടു. പി ആന്‍ഡ് ടി യുടെയും, ആര്‍മിയുടെയും, എയര്‍ഫോഴ്‌സിന്റെയും, നേവിയുടെയുമൊക്കെ ടീമുകളില്‍ സെവന്‍ഹീറോസിന്റെ കളിക്കാര്‍ ഇടം നേടി. സ്‌കൂള്‍, യൂണിവേഴ്‌സിറ്റി ഗെയിംസുകളിലും, നാഷണല്‍സിലും, നാഷണല്‍ ഗെയിംസുകളിലുമൊക്കെ സെവന്‍ഹീറോസിന്റെ താരങ്ങള്‍ നിര്‍ണായക ശക്തികളായി.

പി ആന്‍ഡ് ടിയുടെ കളിക്കാരനായിരുന്ന കളിക്കളത്തില്‍ എതിരാളികള്‍ക്ക്‌പേടി സ്വപ്നമായിരുന്ന  മധുസൂധനന്‍പിള്ള സെവന്‍ഹീറോസിന്റെ താരമായിരുന്നു. കബഡിക്കു വേണ്ടി ഇത്രയേറെ ആത്മസമര്‍പ്പണം ചെയ്ത ഒരു കളിക്കാരന്‍ വേറെയുണ്ടായിട്ടില്ലെന്ന് ഇന്നും ചേര്‍ത്തലക്കാര്‍ ഓര്‍ക്കുന്നു. 2003ല്‍ 11-ാം മൈലിനു സമീപം വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു അദ്ദേഹം. കളിക്കളത്തിലെ ആ പോരാളിക്കുള്ള സമര്‍പ്പണമാണ് സെവന്‍ഹീറോസിന്റെ ഓരോ വിജയങ്ങളും. ചലച്ചിത്ര രംഗത്ത് പ്രശസ്തരായ ജയനും, അനൂപ് ചന്ദ്രനുമെല്ലാം സെവന്‍ഹീറോസിന്റെ പിന്മുറക്കാര്‍ തന്നെ.

പിന്നീടെപ്പോഴോ സെവന്‍ഹീറോസിന്റെ പ്രഭാവത്തിന് അല്‍പ്പം മങ്ങലേറ്റെങ്കിലും വീണ്ടും വളര്‍ച്ചയുടെ പാതയിലാണ്. 2015ലെ നാഷണല്‍ ഗെയിംസിന് കേരളം വേദിയാകുമ്പോള്‍ ചേര്‍ത്തലയുടെ സ്വന്തം ക്ലബ്ബിനും ഇത് ശുഭകരമായ വാര്‍ത്ത തന്നെ.  ഈ മാസം ഇടുക്കിയില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞാലുടന്‍ കേരള കബഡി ടീമിലേക്കുള്ള പ്രവേശനമത്സരങ്ങള്‍ ഉണ്ടാകും. ഈ ടീമായിരിക്കും ആതിഥായരായ കേരളത്തെ പ്രതിനിധീകരിച്ച് നാഷണല്‍ ഗെയിംസില്‍ പങ്കെടുക്കുക. 1987ന് ശേഷം കേരളം വീണ്ടും നാഷണല്‍ ഗയിംസില്‍ മാറ്റുരയ്‌ക്കുമ്പോള്‍ ചേര്‍ത്തലയിലെ കായികതാരങ്ങള്‍ക്കും ടീമില്‍ ഇടം നേടാനാകുമെന്നാണ് പ്രതീക്ഷ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.