പുല്‍പ്പളളി: കബനീനദിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊവളളി കടവിന് സമീപം വെളളിയാഴ്ച രാവിലെയാണ് നാട്ടകാര്‍ പുഴമദ്ധ്യത്തില്‍ ആനയുടെ ജഡം ഒഴുകിനടക്കുന്നത് കണ്ടത്. കേരള-കര്‍ണ്ണാടക വനപാലകരും വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയിരുന്നു.
കര്‍ണാടകയിലെ ഡി.ബി. കുപ്പ വനത്തില്‍ നിന്നെത്തിയതാണ് 15 വയസ് പ്രായം മതിക്കുന്ന ഈ കൊമ്പന്. ശക്തമായ അടിയൊഴുക്കിനെ തുടര്‍ന്ന് കര്‍ണ്ണാടക തീരത്ത് അടിഞ്ഞ ആനയുടെ ജഡം ഡി.ബി കുപ്പയിലെ വനപാലക സംഘം സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: