Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആശാന്‍കളരികള്‍ വിസ്മൃതിയിലേക്ക് രാച്ചേച്ചി ഇന്നും സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2014, 08:29 pm IST
inAlappuzha

ചേര്‍ത്തല: കുഞ്ഞിവിരല്‍ പിടിച്ച് അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് പിച്ചനടത്തിക്കുവാന്‍ നിലത്തെഴുത്തുകളരികളെ ആശ്രയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. ചൊല്ലിക്കൊടുക്കുന്ന അക്ഷരങ്ങള്‍ ഏറ്റുചൊല്ലി ഗ്രാമങ്ങളെ അക്ഷരമന്ത്രങ്ങളാല്‍ ശുദ്ധീകരിച്ചിരുന്ന കളരികള്‍. ആശാനെന്നും ആശാട്ടിയെന്നും വിളിച്ചിരുന്ന ആദ്യ ഗുരുക്കന്‍മാര്‍. ഇന്ന് കളരികളും ആശാന്മാരും എല്ലാം അപ്രത്യക്ഷമായി. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ചേര്‍ത്തല നഗരത്തിന്റെ തിരക്കില്‍ നിന്ന് അധികം അകലെയല്ലാത്ത ഒരു നിലത്തെഴുത്തു കളരി.

നഗരസഭ 13-ാം വാര്‍ഡില്‍ ഡിപി കവലക്ക് സമീപമുള്ള നടുവിലേഴത്ത് വീടിന്റെ മുറ്റത്ത് ഇപ്പോഴുമുണ്ട് നിറയെ കുട്ടികള്‍ കുട്ടികളുടെ പ്രീയപ്പെട്ട രാച്ചേച്ചി എന്ന ആശാട്ടിയില്‍ നിന്ന് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ സ്വന്തമാക്കുവാന്‍. ഡി. പരമേശ്വരന്‍നായരുടെ പത്‌നിയായി നടുവിലേഴത്ത് വീട്ടിലെത്തിയ രാധാ പി.നായര്‍ 1970ലാണ് ഈ കളരി ആരംഭിച്ചത്. അന്നുണ്ടായിരുന്നത് വെറും അഞ്ചു കുട്ടികള്‍. പിന്നീട് കളരിയെ കുറിച്ച് അറിഞ്ഞ് നിരവധിപേരാണ് എത്തിയത്. വര്‍ഷം അറുപതും എഴുപതും കുട്ടികള്‍ ഉണ്ടായിരുന്ന പഴയ കാലത്തെ കുറിച്ച് ടീച്ചര്‍ ഓര്‍ക്കുന്നു. അന്നൊക്കെ അക്ഷരം എഴുതിച്ചിരുന്നത് മണ്ണിലായിരുന്നു. ഇന്ന് പേരില്‍ മാത്രമേയുള്ളു നിലത്തെഴുത്ത്. കാലം മാറിയപ്പോള്‍ ടീച്ചറും സ്ലേറ്റും പെന്‍സിലും ഉപയോഗിക്കുവാന്‍ തുടങ്ങി.

ഹൈടെക് വിദ്യാഭ്യാസത്തിന്റെ പുറംമോടിയില്‍ നിലത്തെഴുത്തുകളരികള്‍ വിസ്മൃതിയിലായി.  എങ്കിലും തനിക്കിതുവരെ വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു പഞ്ഞവും ഉണ്ടായിട്ടില്ലെന്ന് ടീച്ചര്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ടര വയസുമുതല്‍ ആറു വയസുവരെയുള്ള 35 ഓളം കുട്ടികള്‍ ഈ കളരിയില്‍ ഇപ്പോഴുണ്ട്.

മൂന്ന് തലമുറയ്‌ക്ക് അക്ഷരം ചൊല്ലിക്കൊടുത്തതിന്റെ പുണ്യം ഒരു ചിരിയിലൊതുക്കുകയാണ് ഈ 67 കാരി. പഠിപ്പിച്ചവരെല്ലാം ഇന്ന് വലിയനിലയിലാണെന്ന് അഭിമാനത്തോടെ പറയുന്നു രാധ ടീച്ചര്‍. വിജയദശമി നാളുകള്‍ ഇങ്ങെത്തി. രാധടീച്ചറും തിരക്കിലാണ്. കുറെ കുട്ടികള്‍ ഇത്തവണ ഇവിടെ നിന്ന് സ്‌കൂളിലേക്ക് പോകുന്നുണ്ട്, ഒപ്പം പുതിയ കുരുന്നുകളെ വരവേല്‍ക്കാനും ടീച്ചര്‍ ഒരുങ്ങിക്കഴിഞ്ഞു. ഗുരുശിഷ്യ ബന്ധത്തിന്റെ ആഴത്തിന് അടിത്തറയിട്ട ആശാന്‍കളരികളും ആദ്യം അമ്മയെന്ന് എഴുതാന്‍ പഠിപ്പിച്ച ഗുരുക്കന്മാരും, പുതിയ തലമുറയ്‌ക്ക് അന്യം നിന്നു പോകുന്ന ഈ സംസ്‌കാരങ്ങളിലേക്കു തിരിച്ചു നടക്കാന്‍ രാധ ടീച്ചറെ പോലുള്ളവര്‍ ഇനിയും ഉണ്ടാവണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.