Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹങ്കാര ലക്ഷണം (നവരാത്രി മാഹാത്മ്യം-7)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2014, 04:31 pm IST
inSamskriti

അഹങ്കാരം എന്നാല്‍ എന്താണ്? അഹങ്കാരം എന്നാല്‍ ‘മിഥ്യ’ അതായത് തെറ്റായ ധാരണയാണ്. ഈ പ്രപഞ്ചം യഥാര്‍ത്ഥമാണെന്ന് ധരിക്കുക. അതിനു കാരണം സൃഷ്ടി തന്നെയാണ്. ഈശ്വരന്റെ ചൈതന്യാംശമായ ജീവന് ‘രൂപകല്‍പ്പന’ ചെയ്യുന്നതിനെയാണ് ‘സൃഷ്ടി’ എന്നുപറയുന്നത്. അത് സാത്വിക-രാജസ-താമസ ഗുണങ്ങളാണ്. സത്വഗുണപ്രധാനമായ ‘മഹത്തത്വം’ മായയില്‍ പ്രതിബിംബരൂപേണ സ്ഥിതി ചെയ്യുന്നതായ ഈ ജീവങ്കല്‍ ‘ഞാന്‍’ (അഹം) എന്ന ജ്ഞാനത്തെ ഉണ്ടാക്കുന്നു. ‘ഞാന്‍’ എന്ന ഈ ബോധത്തെയാണ് ”ഞാന്‍ കണ്ടു”, ”ഞാന്‍ കേട്ടു” ”ഞാന്‍ ചെയ്തു”, ”ഞാന്‍  പറഞ്ഞു” എന്നിങ്ങനെ ”ഞാന്‍” (അഹം)-കാരമാകുന്നത്.

‘ചിദാത്മാവ്’ സത്വാദിഗുണങ്ങള്‍, കാലം എന്നിവയുടെ ചേര്‍ച്ച കൊണ്ടുണ്ടാകുന്ന ഒരു തത്വമാണ്. ‘മഹത്തത്വം’ ഇതില്‍ തമോഗുണം അധികമായിട്ട് ”വികല്പ”ത്തിന്റെ (സംശയത്തിന്റെ) ‘അത്’ ‘ഇത്’ എന്ന ബോധമുളവാകുന്ന അഹങ്കാരതത്വത്തെ സൃഷ്ടിച്ചു. ഈ ചരാചരങ്ങളെല്ലാം അഹങ്കാരത്തില്‍ നിന്നുണ്ടായതാണ്. ചിത്തത്തില്‍ അഹങ്കാരം തന്നെയാണുണ്ടാകുന്നത്.

ഈ അഹങ്കാരവും മൂന്നുവിധമാണ്. സാത്വികം, രാജസം, താമസം എന്നിങ്ങനെ. അവയെ ജ്ഞാനശക്തി, ക്രിയാശക്തി, അര്‍ത്ഥശക്തി (ദ്രവ്യശക്തി) എന്ന് തരംതിരിച്ചിരിക്കുന്നു.

ജനിച്ചവയെല്ലാം ”ജന്തുക്കള്‍” എന്നും ഉണ്ടായവയെല്ലാം ‘ഭൂതങ്ങള്‍’ എന്നും പറയുന്നു. ഭൂതങ്ങളുടെ ആദിയും വികാരത്തെ പ്രാപിച്ചതുമായ താമസാഹങ്കാരത്തിന് ആകാശമുണ്ടായി. ആകാശത്തിന്റെ ഗുണം ശബ്ദമാണ്. (അതുകൊണ്ട് ഉറക്കെ ശബ്ദമുണ്ടാക്കുമ്പോള്‍, ഉറക്കെ സംസാരിക്കുമ്പോള്‍, നാമും അവയെ അഹങ്കാരമെന്നു പറയുന്നത്.)

”ലക്ഷ്മീ പ്രദാന സമയേ-നവവിദ്രുമാഭാം” എന്നതിലെ ലക്ഷ്മീരൂപം രജസ്സാണ്.

”വിദ്യാ പ്രദാന സമയേ- ശരദിന്ദു ശുഭ്രാം”

എന്നതിലെ ‘സരസ്വതീ’രൂപം സാത്വികമാണ്.

”വിദ്വേഷി വര്‍ഗ്ഗ വിജയേളപി തമാല നീലാം”

എന്നതിലെ ‘കാളി’ രൂപം തമസ്സാണ് (ദുര്‍ഗ്ഗാരൂപം)

”ദേവിം ത്രിലോകജനനീം ശരണം പ്രപദ്യേ” അങ്ങനത്തെ ത്രിഗുണാത്മികയായ ത്രിപുര സുന്ദരിയെയാണ് നാം ഭജിക്കേണ്ടത്. അങ്ങനെ മൂന്നു ഭാവങ്ങളായ മൂന്നുഗുണങ്ങളില്‍ പ്രകാശിക്കുന്ന ”ക്രിയാശക്തി” രജോഗുണമാണ്. അതിനാല്‍ അത് രക്തവര്‍ണമാണ്. അത് അസന്തോഷത്തെ അതായത് വീണ്ടും വീണ്ടും ചെയ്യണമെന്ന തോന്നലിനെ ഉണ്ടാക്കുന്നതാണ്. ചെയ്യുന്ന പ്രവൃത്തിയില്‍ സന്തോഷം (സംതൃപ്തി)യില്ലാത്തതിനാലാണ് അതു സംഭവിക്കുന്നത്. മഹാദ്വേഷം, മഹാദ്രോഹം, മത്സരം, ഡംഭ്, നിദ്ര, അത്യാഗ്രഹം ഇതെല്ലാം രാജസത്തിന്റെ ഗുണമാണ്.

ആ ദേവി തന്നെയാണ് തമോഗുണ പ്രധാനിയായി ‘മഹാകാളീ’രൂപത്തില്‍ (ദുര്‍ഗ്ഗാ രൂപത്തില്‍) ശത്രുക്കളെ ഇല്ലാതാക്കുന്നത്. തമോഗുണം-മോഹം, ദുഃഖം, മടി, നിദ്ര, കോപം, അന്യരുടെ കുറ്റം കാണുകയും, പറയുകയും (പരദൂഷണം), അന്യരെ ദ്രോഹിക്കുകയും എല്ലാം തമോഗുണം തന്നെ!

സത്യം, ശ്രദ്ധ, ക്ഷമ, ദയ, അനുകമ്പ, ശാന്തി, സന്തോഷം, സംതൃപ്തി മുതലായവയുണ്ടാക്കുന്നവയാണ് സത്വഗുണം. ധര്‍മത്തില്‍ അധിഷ്ഠിതമായി,സദ്‌വിചാരത്തെ ഉണ്ടാക്കുന്നതും സദ്പ്രവൃത്തികള്‍ ചെയ്യുന്നതും ദുഷ്ടവിചാരങ്ങളെ അകറ്റുന്നതും എല്ലാം സാത്വിക ഗുണമാണ്. അതിനെയാണ് ജ്ഞാനം-വിദ്യ-എന്നുപറയുന്നത്. അത് ശരത്കാല ചന്ദ്രനെപ്പോലെ തെളിഞ്ഞ പ്രകാശം ചൊരിയുന്ന ശുഭ്രമാണ്. അത് വിദ്യയാണ്, ജ്ഞാനമാണ്, അതുതന്നെയാണ് സരസ്വതീ ദേവി.

ഈ മൂന്നു ഗുണങ്ങളോടുകൂടിയ ത്രിമൂര്‍ത്തികളെയാണ്, അഷ്ടമി, നവമി, ദശമി എന്നീ നാളുകളില്‍ ഭജിക്കുന്നത്. ശുദ്ധമായിട്ടുള്ള സത്വ-രജ-തമോഗുണങ്ങള്‍ ഒരിക്കലും തനിയെ നില്‍ക്കില്ല. പരസ്പരം ആശ്രയിച്ചുകൊണ്ടാണ് നില്‍ക്കുന്നത്. ‘മഹാമായ’യാല്‍ ഉണ്ടാക്കപ്പെടുന്നതാണ് ഈ വിശ്വം. ഇത് സത്തും അസത്തും ആണ്. ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍, സൂര്യന്‍, ചന്ദ്രന്‍, വായു, കാലന്‍ തുടങ്ങിയ എല്ലാവര്‍ക്കും കാര്യം നടത്താന്‍ ശക്തി വേണം. അല്ലെങ്കില്‍ ഇളകാന്‍പോലും ശക്തിയുണ്ടാകില്ല. ജഗത്തിന്റെ കാരണം തന്നെ സാക്ഷാല്‍ പരമേശ്വരിയാണ്. ഈ ഭൂതങ്ങളുടെയെല്ലാം കാരണക്കാരിയാണ്. സാത്വികം പ്രകാശമാകുമ്പോള്‍ അറിവുണ്ടാകുമ്പോള്‍-താമസമായ കാര്യങ്ങളില്‍ വൈരാഗ്യം വരുന്നു. സാത്വികത്തില്‍-ബുദ്ധിയില്‍ ധര്‍മബോധം വരുന്നു. ധര്‍മബോധമുണ്ടായാല്‍ രജസ്സിന്റെയും തമസ്സിന്റെയും ദോഷങ്ങളെ കളഞ്ഞ് മോഹത്തെ ക്ഷയിപ്പിക്കുന്നു. അതാണ്-മോഹങ്ങളുടെ ക്ഷയമാണ്-യഥാര്‍ത്ഥ മോക്ഷം! മോഹങ്ങളില്ലാതായാല്‍ ദുഃഖം ഇല്ലാതാകും!ആ ദേവിയുടെ പൂജ, വിധിപോലെ, ഭക്തിയോടെ ചെയ്യൂ. പൂജ ചെയ്യാനറിയാത്തവര്‍ നാമം മാത്രം ജപിച്ചാലും അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം ആ ദേവി പ്രദാനം ചെയ്യുന്നു.!

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.