ഇഞ്ചിയോണ്‍: ടെന്നിസ് കോര്‍ട്ടില്‍ രണ്ടു ഫൈനലില്‍ ഇടം നേടിയെങ്കിലും ഒന്നില്‍ വെള്ളി മാത്രമാണ് ഇന്ത്യന്‍ ടീമിന് നേടാനായത്.
പുരുഷന്മാരുടെ ഡബിള്‍സില്‍ സനം സിങ്സാകേത് സായി സഖ്യമാണ് വെള്ളി നേടിയത്. ഈയിനത്തില്‍ യൂക്കി ഭാംബ്രിയും ദിവിജ് ശ്രാവണും അടങ്ങുന്ന ഡബിള്‍സ് ടീമിനാണ് വെങ്കലം.
മഴ തടസ്സപ്പെടുത്തിയ ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ഹ്യോണ്‍ ചുങ്യോങ്ക്യു ലിം സഖ്യത്തോടാണ് ഇള്ര് പരാജയപ്പെട്ടത്. സ്കോര്‍: 5-7, 7(7)6 (2). മത്സരം ഒരു മണിക്കൂറും 29 മിനിറ്റും നീണ്ടുനിന്നു.
രണ്ടാം സെറ്റിന്റെ ടൈബ്രേക്കറിനിടെയാണ് മഴ വന്നത്. തുടര്‍ന്ന് ഏറെക്കഴിഞ്ഞാണ് മത്സരം പുന:രാരംഭിച്ചത്. ഇന്ത്യയുടെ യൂകി ഭാംബ്രിദിവിജ് ശ്രാവണ്‍ സഖ്യത്തെ സൂപ്പര്‍ ടൈബ്രേക്കറില്‍ തോല്പിച്ചാണ് ദക്ഷിണ കൊറിയന്‍ ജോഡി ഫൈനലിലെത്തിയത്.
കഴിഞ്ഞ തവണ ഗ്വാങ്ഷുവില്‍ ഈയിനത്തില്‍ ഇന്ത്യയ്ക്കായിരുന്നു സ്വര്‍ണം. സനംസിങ്ങും സോംദേവ് ദേവ്വര്മനും ചേര്‍ന്നാണ് നാലു വര്‍ഷം മുമ്പ് സ്വര്‍ണം നേടിയത്.
















