മനോഹരമായ ഒരു കാഴ്ച കണ്ടുകൊണ്ടിരിക്കുമ്പോള്‍ കണ്ണില്‍ ഒരു ഒരീച്ച പോയാല്‍ കണ്ണ് ഞെരുടിക്കൊണ്ടിരിക്കുകയല്ലാതെ ഒന്നും കാണാന്‍ പറ്റുകയില്ല.
ചിന്തയില്‍ മാലിന്യം കലര്‍ന്നാല്‍ മനോവേദനയുണ്ടാവുകയല്ലാതെ ആത്മസുഖം കാണുകയില്ല. നിഷ്‌കളങ്ക ഹൃദയത്തില്‍ തെളിഞ്ഞു കാണുന്ന നിര്‍മ്മലവും ദിവ്യവുമായ ജ്യോതിര്‍മയ രൂപമാണ് ഗുരുരൂപം.
















