ഇഞ്ചിയോണ്‍: നീന്തല്‍ക്കുളത്തില്‍ രാജ്യത്തിനേറ്റ തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് സന്ദീപ് സെജ്വാള്‍ കണക്കുതീര്‍ത്തു. പുരുഷന്മാരുടെ 50 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ സന്ദീപ് വെങ്കലമണിഞ്ഞപ്പോള് അത് ഇന്ത്യന്‍ ക്യാംപിന് കുളിരേകി. 28.26 സെക്കന്റില്‍ സന്ദീപിന്റെ ഫിനിഷ്.
കസാക്കിസ്ഥാന്റെ ദിമിത്രി ബലഡിന് ഈ ഇനത്തില്‍ സ്വര്‍ണവും ജപ്പാന്റെ യുസിഹിറോ കോസേക്കി വെള്ളിയും ഉറപ്പിച്ചു. ഏഷ്യന്‍ ഗെയിംസ് നീന്തല്‍ക്കുളത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. 1986ല്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ വെള്ളി നേടിയ ഖജന്‍ സിംഗ് ആദ്യ മെഡല്‍ വേട്ടക്കാരനായപ്പോള്‍ കഴിഞ്ഞ തവണ ഗ്വാങ്ഷുവില്‍ 50 മീറ്റര്‍ ബട്ടര്‍ ്ളൈയില് വീര്‍ധവാല്‍ ഘാഡെയും ഇന്ത്യയുടെ അഭിമാനമുയര്‍ത്തി.
















