Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2014, 07:47 pm IST
inSamskriti

പ്രദ്യുമ്‌നോ മദനഃ കാമഃ പുഷ്പബാണോ മനോഭവഃ

ലക്ഷ്മീപുത്രോ മീനകേതുരനംഗഃ പഞ്ചശരഃ സ്മരഃ

807. ലക്ഷ്മീപുത്രഃ – ലക്ഷ്മീദേവിയുടെ പുത്രന്‍. ലക്ഷ്മീദേവിയുടെ അവതാരമായ രുഗ്മിണീ ദേവിയുടെയും ശ്രീകൃഷ്ണന്റെയും പുത്രനായാണ് കാമദേവന്‍ പ്രദ്യുമ്‌നനായി അവതരിച്ചത്. ആദിലക്ഷ്മിയായ ലളിതാദേവി രാജരാജേശ്വരിയും സിംഹാസനേശ്വരിയുമായി വിരാജിക്കവേ ഭര്‍ത്താവിന്റെ വേര്‍പാടുകൊണ്ടു ദുഃഖിതയായ രതീദേവി മലിനവസ്ത്രങ്ങളണിഞ്ഞ വിധവാ വേഷത്തില്‍ സദസ്സിലെത്തി. രതിയുടെ സ്വഭര്‍ത്താവായ കാമേശ്വരനെ നോക്കി. ആ നോട്ടത്തില്‍നിന്നു കാമദേവന്‍ വീണ്ടും ജനിച്ചുവെന്നു ലളിതോപാഖ്യാനം പറയുന്നു. ഈ സംഭവംകൊണ്ടും കാമദേവന്‍ ലക്ഷ്മീപുത്രനാണ്.

ഈ നാമത്തിനു താത്ത്വികമായ മറ്റൊരു വ്യാഖ്യാനവും ആചാര്യന്മാര്‍ നല്‍കുന്നുണ്ട്. ലക്ഷ്മി ഐശ്വര്യത്തിന്റെ പ്രതീകമാണ്. സമ്പത്തായോ ജ്ഞാനമായോ പദവിയായോ ശക്തിയായോ മറ്റോ ലക്ഷ്മീപ്രസാദം മനുഷ്യര്‍ക്കുണ്ടാകുമ്പോള്‍ കാമങ്ങള്‍ ഉള്ളില്‍ ഓടിയെത്തും. ആ കാമങ്ങള്‍ മനുഷ്യനെ തീരാത്ത ക്ലേശത്തിലേക്കും ദുഃഖത്തിലേക്കും നയിക്കും. കാമത്തില്‍ പുരുഷത്വം ആരോപിച്ച് കാമനായും ഐശ്വര്യത്തെ ലക്ഷ്മീദേവിയായും കരുതിയാണ് കാമന്‍ ലക്ഷ്മീപുത്രനാണെന്നു പ്രതീകാത്മകമായി പറയാം.

808. മീനകേതുഃ – മത്സ്യം കൊടിയടയാളമായുള്ളവന്‍. മകര മത്സ്യമാണു കാമദേവന്റെ കൊടിയടയാളം. അതുകൊണ്ട് മകരധ്വജനെന്നും കാമദേവനു പേരുണ്ട്.

809. അനംഗഃ – അംഗങ്ങളില്ലാത്തവന്‍. ശരീരമില്ലാത്തവന്‍. ശിവന്റെ നേത്രാഗ്നിയില്‍ കാമദേവന്റെ ശരീരം ദഹിപ്പിച്ചുവെങ്കിലും ശരീരമില്ലാതെ കാമദേവന്‍ ശിവനെത്തന്നെ കീഴടക്കി. ഭഗവാന്‍ തന്റെ പകുതിശരീരം പാര്‍വതീദേവിക്കു കൊടുത്തു. പില്‍ക്കാലത്തു പല ശരീരങ്ങള്‍ കാമദേവന്‍ സ്വീകരിച്ചുവെങ്കിലും അനംഗനായ കാമദേവന്‍ അദൃശ്യനായി ഇപ്പോഴും ലോകത്തെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നു.

810. പഞ്ചശരഃ – അഞ്ച് അമ്പുകള്‍ ആയുധമായുള്ളവന്‍. പുഷ്പബാണഃ എന്ന 805-ാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ കാമദേവന്റെ അമ്പുകളെക്കുറിച്ചു പറഞ്ഞു. അതില്‍പ്പറഞ്ഞ പുഷ്പബാണങ്ങള്‍ പഞ്ചതന്മാത്രകളുടെ പ്രതീകങ്ങളാണെന്നും പഞ്ചതന്മാത്രകളാണ് കാമദേവന്റെ ആയുധങ്ങളെന്നും വ്യാഖ്യാനിക്കുന്നത് ഉചിതമാണ്.

811. സ്മരഃ – സ്മരിക്കപ്പെടുന്നവന്‍. ഉത്കണ്ഠ ഉണ്ടാക്കുന്നവന്‍. കാമദേവന്‍ ഏതെങ്കിലും രൂപത്തില്‍ കടന്നുചെല്ലാത്ത മനസ്സ് ആര്‍ക്കുമില്ല. ശിശുവിന്റെ മനസ്സില്‍ അമ്മയുടെ ലാളനയുടെയും മുലപ്പാലിന്റെയും രൂപത്തില്‍ കാമന്‍ കടന്നുചെല്ലും. കൗമാരക്കാര്‍ക്ക് ക്രീഡകളുടെയും ജ്ഞാനത്തിന്റെയും രൂപത്തിലാകാം. യൗവനത്തില്‍ ഇണയെത്തേടിയാകാം സമ്പത്തിന്റെ നേര്‍ക്കുള്ള ആഭിമുഖ്യമായിട്ടാകാം. വാര്‍ദ്ധക്യത്തില്‍ കാമം മരണത്തിനുവേണ്ടിയോ ആകാം. കഴിഞ്ഞ ജീവിതത്തിലെ അനുഭവങ്ങളുടെ സ്മരണയാകാം. യോഗിക്ക് ആത്മസാക്ഷാത്കാരത്തിലാകാം കാമം. കാമദേവന്‍ ഏതു രൂപത്തില്‍ മനസ്സിലെത്തിയാലും ആനന്ദവും ആശ്വാസവും തന്നുകൊണ്ടേയിരിക്കും. ആനന്ദത്തോടെ സ്മരിക്കപ്പെടുന്നതിനാല്‍ കാമനു സുരന്‍ എന്നു നാമം.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.