ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ബാസ്ക്കറ്റ് ബോളില്‍ ഇന്ത്യ പ്രാഥമിക റൗണ്ടില്‍ പുറത്തായി. തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങിയതോടെയാണ് ഇന്ത്യക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ഗ്രൂപ്പ് ഇയില്‍ കഴിഞ്ഞ ദിവസം ഫിലിപ്പീന്‍സുമായി പരാജയപ്പെട്ട ഇന്ത്യന്‍ പുരുഷന്മാര് ഇന്നലെ ഇറാനോടും കീഴടങ്ങി. സ്കോര്‍: 41-76.
നാല് ക്വാര്‍ട്ടറുകളിലായി നടന്ന മത്സരത്തില്‍ 16-22, 28-38, 36-58 എന്നതായിരുന്നു ഇന്ത്യയുടെ നില. മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും അത് മുതലാക്കുന്നതില്‍ പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ അമൃത്പാല്‍ സിംഗ് 10ഉം ഭൃഗുവംശി വിശേഷ് ഒന്‍പതും പോയിന്റുകള്‍ നേടി.
















