Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2014, 08:56 pm IST
inSamskriti

സര്‍വഭൂതഹരഃ സ്ഥാണുഃ ശര്‍വോ ഭീമ സദാശിവഃ

പശുപതിഃ പാശഹീനഃ ജടീ ചര്‍മ്മീ പിനാക

 

756. സര്‍വഭൂതഹരഃ – എല്ലാ ഭൂതങ്ങളെയും ഹരിക്കുന്നവന്‍. ഭൂതം എന്ന പദം ഉണ്ടായ എല്ലാത്തിനെയും നിര്‍ദ്ദേശിക്കുന്നു. ജീവനുള്ളതോ ഇല്ലാത്തതായി എന്തെല്ലാം ഉണ്ടായിട്ടുണ്ടോ അവയെല്ലാം ഹരിക്കുന്നവനായി നാമം ഭഗവാനെ സ്തുതിക്കുന്നു. ഹരിക്കുക എന്ന പദത്തിന് ഇവിടെ തന്നില്‍ ലയിപ്പിക്കുക എന്നര്‍ത്ഥം. നശിപ്പിക്കുക എന്നല്ല. ഭഗവാന്‍ ഒന്നിനെയും നശിപ്പിക്കുന്നില്ല. തന്നില്‍ നിന്നുണ്ടായവയെ തന്നില്‍ ലയിപ്പിക്കുന്നു. ഈ പ്രക്രിയയ്‌ക്ക് സംഹാരം എന്നുപേര്. സംഹാരമൂര്‍ത്തിയായ ശ്രീപരമേശ്വരനായി ഈ നാമം ഗുരുവായൂരപ്പനെ അവതരിപ്പിക്കുന്നു. (ഇതുതൊട്ടുള്ള പത്തു നാമങ്ങള്‍ ഗുരുവായൂരപ്പനെ ശിവരൂപത്തില്‍ കീര്‍ത്തിക്കുന്നു).

757. സ്ഥാണുഃ – സ്ഥിരന്‍, നാശമില്ലാത്തവന്‍, ചാഞ്ചല്യമില്ലാത്തവന്‍, പ്രളയകാലത്ത് സര്‍വലോകങ്ങളും സംഹാരമൂര്‍ത്തിയും സ്ഥാണുവും മംഗലമൂര്‍ത്തിയുമായ ശിവനില്‍ ലയിക്കുന്നു.

758. ശര്‍വഃ – ഹിംസിക്കുന്നവന്‍. ഹിംസ എന്നര്‍ത്ഥമുള്ള ‘ശൃ’ എന്ന ധാതുവില്‍നിന്നാണ് ഈ പദമുണ്ടായത്. പ്രളയകാലത്ത് രുദ്രന്റെ അഗ്നിമയമായ മൂന്നാം കണ്ണില്‍ നിന്നുണ്ടാകുന്ന പ്രളയാഗ്നിയില്‍ സര്‍വലോകങ്ങളും ഭസ്മമാകും എന്നു പുരാണങ്ങള്‍.

759. ഭീമഃ – ഭീമന്‍. ഭയമുണ്ടാക്കുന്നവന്‍ ”ബിഭേതി അസ്മാദ് ഇതി ഭീമഃ” എന്ന് ആചാര്യന്മാര്‍ ഈ പദത്തെ നിര്‍വചിക്കുന്നു. ഇവന്‍ കാരണം ഭയമുണ്ടാകുന്നതിനാല്‍ ഭീമന്‍. ചുടലയിലെ ഭസ്മം ശരീരമാകെ പൂശി രക്തം വാര്‍ന്നുവീഴുന്ന ഗജചര്‍മ്മം വസ്ത്രമാക്കി, പാമ്പുകളെ ഹാരമാക്കി അഴിഞ്ഞുപരക്കുന്ന ജടാഭാരത്താല്‍ ആകാശം മറച്ച് ഇടി നാദങ്ങളെ തോല്‍പ്പിക്കുന്ന ശബ്ദത്തില്‍ മുഴങ്ങുന്ന ഉടുക്കിന്റെ താളത്തിനൊത്ത ദ്രുതചലനങ്ങളോടെ സംഹാരതാണ്ഡവമാടുന്ന ഭീമന്റെ സങ്കല്‍പംപോലും അധര്‍മ്മികളെ ഭയഗ്രസ്തരാക്കും.

760. സദാശിവഃ – ശാശ്വതമായ മംഗളം സ്വരൂപമായവന്‍. എപ്പോഴും മംഗളം വരുത്തുന്നവന്‍.

761. പശുപതിഃ – പശുക്കളുടെ പതി. പശു എന്ന പദത്തിന് അവിദ്യാബദ്ധനായ ജീവന്‍ എന്നു സന്ദര്‍ഭത്തില്‍ അര്‍ത്ഥം. ഇന്ദ്രിയവിഷയങ്ങളെ ലോകമെന്നും ഇന്ദ്രിയചോദനകളെ ഉണ്മയെന്നും ധരിച്ച് സുഖവും ദുഃഖവും അനുഭവിക്കുന്നതായി സ്വയം വിശ്വസിപ്പിക്കുന്ന നാമെല്ലാം ഈ അര്‍ത്ഥത്തില്‍ പശുക്കളാണ്. ജീവാത്മാക്കളുടെ നാഥനായ ശ്രീപരമേശ്വരന്‍ ജ്ഞാനദര്‍ശനം കൊണ്ട് നമ്മെ നയിക്കുന്നതിനാല്‍ പശുപതി.

പശു എന്ന പദം മൃഗങ്ങളെ പൊതുവെ കുറിക്കാനും പ്രയോഗിക്കും. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള എല്ലാ മൃഗങ്ങളുടെയും നാഥന്‍ എന്നു വ്യാഖ്യാനിക്കാം.

762. പാശഹീനഃ – പാശങ്ങളില്ലാത്തവന്‍. പാശം ബന്ധത്തിന്റെ പ്രതീകമാണ്. ഭഗവാന്‍ സ്വതന്ത്രനാണ്. ഒരുതരത്തിലുള്ള ബന്ധനവും ഭഗവാനില്ല. തന്റെ ഭക്തരെ എല്ലാ ബന്ധനങ്ങളില്‍നിന്നും മോചിപ്പിക്കുന്നവന്‍ എന്നു വ്യംഗ്യസൂചന.

763. ജടീഃ – ജട ധരിച്ചവന്‍. വേര്‍പ്പെടുത്താനാകാത്തവിധം കെട്ടുപിണഞ്ഞ തലമുടിയാണു ജട. ജട ധരിച്ചതിനാല്‍ ശ്രീ പരമേശ്വരന് ജടീ എന്നു നാമം.

764. ചര്‍മ്മീഃ – ചര്‍മ്മം ധരിച്ചവന്‍. ആനത്തോല്‍ വസ്ത്രമാക്കി ഉടുത്തവനായി ഒരു രൂപസങ്കല്‍പം ശ്രീപരമേശ്വരനുണ്ട്. ചര്‍മ്മം ധരിച്ചവനാകയാല്‍ ചര്‍മ്മി എന്നു നാമം.

765. പിനാകവാന്‍ഃ – പിനാകം എന്ന വില്ലുള്ളവന്‍. മഴവില്ലുപോലെ ശോഭിക്കുന്ന ഒരു നാഗശരീരമാണ് പിനാകമെന്നു പുരാണങ്ങള്‍. ശിവന്റെ ത്രിശൂലം ഒരിക്കല്‍ താഴെ വിണപ്പോള്‍ അത് വില്ലിന്റെ ആകൃതിയിലുള്ള ഒരു സര്‍പ്പമായി എന്നും അതിന്റെ ഏഴുതലകളുള്ള അഗ്രങ്ങളെ ബന്ധിപ്പിക്കുന്ന സര്‍പ്പരൂപമായ ഞാണ്‍ ഭഗവാന്‍ കണ്ഠാഭരണമായി അണിയുന്നുവെന്നും ആവശ്യമുള്ളപ്പോള്‍ സര്‍പ്പം വില്ലായി ഭഗവാന്റെ കൈയില്‍ എത്തുമെന്നും ശിവപുരാണങ്ങള്‍. ഗുരുവായൂരപ്പനെ പിനാകം ധരിച്ചവനായി നാമം സ്തുതിക്കുന്നു.

ഡോ. ബി.സി.ബാലകൃഷ്ണന്‍

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.