Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്യക്തിധര്‍മ്മവുംശാന്തമായ ജീവിതവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2014, 08:37 pm IST
in Samskriti

വ്യക്തിത്വ വികസനത്തിനും ജീവിതത്തെ ശക്തി സമ്പുഷ്ടമാക്കുന്നതിനുമുതകുന്ന നിയമങ്ങളാണ് യമനിയമങ്ങള്‍. ഇവ യോഗ അല്ലെങ്കില്‍ ആന്തരിക സംയോജനത്തിലേക്കുള്ള രണ്ടു പടവുകളാണ്. സമൂഹത്തോടും ചുറ്റുപാടിനോടും ഇണങ്ങിക്കൊണ്ടുള്ള ശാന്തജീവിതത്തിനുതകുന്ന അഞ്ചുനിയമങ്ങളാണ് യമ.

അഹിംസയാണ് ആദ്യത്തെ നിയമം. അഹിംസയെന്നാല്‍ പ്രപഞ്ചവുമായുള്ള ഐക്യമാണ്. പ്രപഞ്ചത്തെ തന്റെതന്നെ അംശമായിക്കാണുമ്പോള്‍ അതിനെയെങ്ങനെ ഹിംസിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ കഴിയുകയില്ല. അതുപോലെ പ്രപഞ്ചത്തെയും. അംഹിസയോഗയുടെ പ്രായോഗികതലമാണ്. മറ്റുള്ളവരെ ഉപദ്രവിക്കാതെ എല്ലാമൊന്നായിക്കാണുക.

രണ്ടാമത്തെ നിയമമാണ് സത്യം. നിങ്ങള്‍ക്ക് നിങ്ങളോട് നുണ പറയാന്‍ കഴിയുമോ? നിങ്ങള്‍ രുദ്രാക്ഷം കോര്‍ക്കുന്നുണ്ടെങ്കില്‍ അത് കോര്‍ക്കുന്നില്ലെന്ന് പറയാന്‍ കഴിയുമോ? അത് ചെയ്യുന്നുണ്ടെന്ന് സ്വയം അറിയുന്നു. കയ്യില്‍ ചോക്ലേറ്റ് വച്ചുകൊണ്ട് അതില്ലെന്ന് പറയാന്‍ കഴിയുമോ? കയ്യില്‍ ചോക്ലേറ്റ് ഉണ്ടെന്നുള്ളത് സത്യമാണ്.

മൂന്നാമത്തേത് ആസ്‌തേയം. നിങ്ങള്‍ക്കില്ലാത്ത ഒന്നിനെച്ചൊല്ലിയുള്ള നഷ്ടബോധമില്ലാതിരിക്കുക. ഇപ്പോഴുള്ള പരിസ്ഥിതി മറ്റൊരുതരത്തില്‍ ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാതിരിക്കുക. അയാളെപ്പോലെ എനിക്കും മനോഹരമായ ശബ്ദമുണ്ടായിരുന്നെങ്കില്‍ അയാളെപ്പോലെ എനിക്കും പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെയുള്ള ചിന്തകള്‍ ഇല്ലാതിരിക്കലാണ് ആസ്‌തേയം. ആസ്‌തേയമെന്നാല്‍ മറ്റുള്ളവരുമായി അവനവനെ തുലനം ചെയ്യാതിരിക്കലാണ്. മറ്റുള്ളവര്‍ക്കുള്ളത് എനിക്കുണ്ടാകട്ടെയെന്ന് ആഗ്രഹിക്കാതിരിക്കലാണ്. സ്‌തേയം എന്നാല്‍ കാണല്‍ എന്നും ആസ്‌തേയം എന്നാല്‍ കാണാതിരിക്കല്‍ എന്നുമാണര്‍ത്ഥം.

നാലാമത്തെ നിയമമായ ബ്രഹ്മചര്യമെന്നാല്‍ ചെറിയതിനോടുള്ള ആഗ്രഹമില്ലായ്‌മയാണ്. ബാഹ്യമായ നാമരൂപങ്ങളില്‍ കുടുങ്ങാതെ അതിന്നപ്പുറത്തുള്ള അനന്തതയെ ബൃഹത്തിനെ ആഗ്രഹിക്കുക. ബ്രഹ്മമെന്നാല്‍ വലുത് എന്നാണര്‍ത്ഥം. ഞാനിതാണ്, ഞാന്‍ ചെറുതാണ്, ഞാന്‍ പുരുഷനാണ്, ഞാന്‍ സ്ത്രീയാണ് തുടങ്ങിയ ഇടുങ്ങിയ സ്വത്വബോധത്തില്‍ കുടുങ്ങാതെ അവയ്‌ക്കതീതമാവലാണ് ബ്രഹ്മചര്യം.

അഞ്ചാമത്തെ നിയമം അപരിഗ്രഹമാണ്. അതായത് മറ്റുള്ളവര്‍ തരുന്നതിനെ സ്വീകരിക്കാതിരിക്കുക. അന്യരില്‍ നിന്നുള്ള ശകാരവാക്കുകള്‍ക്ക് അഭിനന്ദനത്തേക്കാള്‍ നമ്മള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നത് ആശ്ചര്യം തന്നെയാണ്. മറ്റുള്ളവര്‍ നമ്മെ മനഃപൂര്‍വ്വം അപമാനിക്കുന്നില്ല. പക്ഷേ, അവരുടെ വാക്കുകളെ മുറുകെപിടിച്ച് അതില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നു. അവര്‍ ചെളി നിങ്ങളുടെ നേരെയല്ല എറിയുന്നത്. പുറത്തേക്ക് കളയുകയാണ്. പക്ഷേ, നിങ്ങള്‍ അതിനെ ബലമായി പിടിച്ച് മാറോട് ചേര്‍ത്തുവയ്‌ക്കുന്നു. മറ്റുള്ളവര്‍ ചെളി വാരിയെറിയുമ്പോള്‍ നിങ്ങളെന്തിനാണ് അതിനെ സ്വീകരിക്കുന്നത്. നിങ്ങള്‍ക്കു നേരെയുള്ള ശകാരങ്ങളെപോലും സ്വീകരിക്കാതിരിക്കൂ. അഭിനന്ദനങ്ങള്‍ നമ്മെ അലട്ടുന്നില്ല. ശകാരങ്ങളും നിഷേധങ്ങളും നമ്മെ സ്വാധീനിക്കുന്നു. ഇവയെ സ്വീകരിക്കാതിരിക്കുന്നതാണ് അപരിഗ്രഹം.

ആന്തരികമായ വളര്‍ച്ചയുള്ളതാണ് നിയമങ്ങള്‍. ആദ്യത്തെ നിയമമാണ് ശൗചം അല്ലെങ്കില്‍ ശുചിത്വം. ശരീരശുദ്ധി, വൃത്തിയായ വസ്ത്രം ധരിക്കല്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. രണ്ടാമത്തേത് സന്തോഷം അല്ലെങ്കില്‍ സംതൃപ്തിയാണ്. നമുക്ക് സ്വയം സംതൃപ്തരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോകത്തിലെ ഒരു വസ്തുവിനും നമുക്ക് സംതൃപ്തി നല്‍കാന്‍ കഴിയുകയില്ല. മൂന്നാമത്തെ നിയമമാണ് തപസ്സ്. പ്രതികൂല സാഹചര്യങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുന്നതാണ് തപസ്സ്. പ്രതികൂലമായതിനെ പൂര്‍ണമനസ്സോടെ സ്വീകരിക്കുമ്പോള്‍ ശരീരവും മനസ്സും ശക്തിയാര്‍ജ്ജിക്കുന്നു. നാലാമത്തേത് സ്വാധ്യായമാണ്. മനസ്സിനെ അറിയുക, ചിന്തകളെ, ഭാവങ്ങളെ നിരീക്ഷിക്കുക. സ്വാധ്യായമെന്നാല്‍ അവനവനെ അറിയലാണ്. അഞ്ചാമത്തെ നിയമം ഈശ്വര പ്രണിധാനമാണ്. അതായത് ദൈവത്തോടുള്ള അനന്യമായ സ്‌നേഹം, പൂര്‍ണ സമര്‍പ്പണം. നിസ്സഹായത അനുഭവപ്പെടുമ്പോള്‍ ”ഈശ്വരാ, എന്റെ ചിന്തകളെയും ഭാവങ്ങളെയും നിസ്സഹായതയെയും അങ്ങ് സ്വീകരിക്കൂ” എന്ന് അപേക്ഷിക്കുന്നതാണത്.

യമനിയമങ്ങളിലൂടെ നമ്മള്‍ ശക്തിയാര്‍ജ്ജിക്കുന്നു, പൂര്‍ണതയിലേക്കെത്തുന്നു. ആന്തരികശുദ്ധി ബാഹ്യമായ ശുദ്ധിയെയും സൂചിപ്പിക്കുന്നു. ആന്തരിക ശുദ്ധിക്കുള്ള രണ്ടു ഉപാധികളാണ് സ്‌നേഹവും അതുകൊണ്ടെന്താണ് എന്നുള്ളതും ഇവയിലൂടെ നിത്യമായ പുഞ്ചിരിയെ നിലനിര്‍ത്താന്‍ കഴിയും.

ഭൂമിയില്‍ ജീവിക്കാന്‍ ഓരോ നിമിഷവും നിങ്ങള്‍ ദിവ്യമായ ഒരു സ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന് സങ്കല്‍പിക്കൂ. ബൃഹത്തായ ലക്ഷ്യത്തിനുവേണ്ടിയാണ് നാമീ ഭൂമിയില്‍ ജനിച്ചിട്ടുള്ളത്. ഇക്കാര്യം വിസ്മരിക്കാതിരിക്കുക, എന്തുവന്നാലും ഞാന്‍ പുഞ്ചിരിക്കും, സന്തോഷിക്കുമെന്ന ദൃഢനിശ്ചയത്തോടെ ജീവിക്കുക.

– ശ്രീ ശ്രീ രവിശങ്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

പുതിയ വാര്‍ത്തകള്‍

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.